»   » ഇനി സംഭവിക്കുന്നതെല്ലാം പ്രേമം സിനിമയുടെ നല്ലതിനെന്ന് വിചാരിച്ചാല്‍ മതി

ഇനി സംഭവിക്കുന്നതെല്ലാം പ്രേമം സിനിമയുടെ നല്ലതിനെന്ന് വിചാരിച്ചാല്‍ മതി

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇനി ക്യാമ്പസുകളില്‍ എന്ത് സംഭവിച്ചാലും അതെല്ലാം വന്ന് വീഴുന്നെത് പ്രേമം സിനിമയുടെ മേലായിരിക്കും. പ്രേമം ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി തന്നെ അടിച്ചോണ്ട് പോയി പണി കൊടുത്തു. പ്രശ്‌നങ്ങള്‍ എല്ലാം ഒതുങ്ങിയെന്ന് പറയാലോ അപ്പോഴേക്കും ദാ വരുന്നു പിന്നാലെ ഒരോരോ പ്രശ്‌നങ്ങള്‍.

ഇപ്പോഴത്തെ പ്രശ്‌നം തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ചത് പോലെയുള്ള സംഭവങ്ങള്‍ക്കെല്ലാം കാരണം പ്രേമം പോലുള്ള സിനിമയാണെന്ന് ഡിജിപി സെന്‍കുമാര്‍ പറയുന്നത്. കോളേജ് സ്‌കൂളുകളില്‍ നടക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം ഇത്തരം സിനിമയാണെന്നാണ് പറയുന്നത്.

premam

മുമ്പ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയക്കെതിരെയും സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ദൃശ്യം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കുറ്റകൃത്യങ്ങള്‍ പിടിയ്ക്കപ്പെടില്ലന്ന ധാരയാണ് ചിത്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രേമം സിനിമയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് നേരത്തെ സംവിധായകന്‍ കമലും രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ പലരംഗങ്ങളും കുട്ടികളെ വഴിതെറ്റിക്കുമെന്നാണ് കമല്‍ പറഞ്ഞത്. പിന്നീട് കമലിന്റെ ഈ പ്രസ്താവന പല ചോദ്യങ്ങള്‍ക്കും വഴിമാറുകെയും ചെയ്തിരുന്നു.

English summary
DJP TP Senkumar criticized film 'Premam'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam