»   » രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി അടുത്തതായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് ഇതിനോടകം വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. തെന്നിന്ത്യയിയലെ അഞ്ചോളം സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഉണ്ടെന്നതാണ് കേരളത്തിന് അഭിമാനം..

ആയിരം കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?, 15 കോടി! ചിത്രത്തിന് വേണ്ടി ഏതാണ്ട് ആറ് മാസത്തോളം ലാല്‍ ഡേറ്റ് നല്‍കിയെന്നും കേള്‍ക്കുന്നു.

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യണം എന്നത് തന്റെ ഒരു ആഗ്രഹമാണെന്ന് രാജമൗലി നേരത്തെ പറഞ്ഞിരുന്നു. ആ ആഗ്രഹ സാഫല്യമാണ് ഇപ്പോള്‍ ഗരുഡ എന്ന് പേരിട്ട ചിത്രത്തിലൂടെ നടക്കുന്നത്.

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

ബാഹുബലിയുടെ പ്രമോഷന് വേണ്ടി കേരളത്തിലെത്തിയപ്പോഴാണ് രാജമൗലി മോഹന്‍ലാലിനെ പുകഴ്ത്തി സംസാരിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാല്‍ എന്ന പറഞ്ഞ രാജമൗലി വൈകാതെ അദ്ദേഹത്തിനൊപ്പം തന്റെയൊരു ചിത്രം പ്രതീക്ഷിക്കാം എന്നും പറഞ്ഞിരുന്നു.

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

15 വര്‍ഷം മുമ്പ് മോഹന്‍ലാലിനെ വെച്ച് രാജമൗലി സിനിമ പ്ലാന്‍ ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു.

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

മഹാഭാരതത്തെ അടിസ്ഥാനമാക്കി ഹിന്ദിയിലും, തെലുങ്കിലും കന്നടയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രമാണ് ഗരുഡ. 1000 കോടിയാണ് ബഡ്ജറ്റ്. ബാഹുബലി, ബജ്രംഗി ബൈജാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

15 കോടി രൂപയാണത്രെ ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ പ്രതിഫലമായി വാങ്ങുന്നത്. ചിത്രത്തിന് വേണ്ടി ഏതാണ്ട് ആറ് മാസത്തോളം ലാല്‍ ഡേറ്റ് നല്‍കിയെന്നും കേള്‍ക്കുന്നു.

രാജമൗലിയുടെ ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

മോഹന്‍ലാലിനൊപ്പം തെന്നിന്ത്യയിലെ അഞ്ചോളം സൂപ്പര്‍ താരങ്ങളും ചിത്രത്തിലുണ്ടാവും. അതാരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

English summary
Do you know how much is the salary of Mohanlal for acting in Garuda

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam