»   » സിനിമ കാരണം പീഡിഗ്രിക്ക് തോറ്റു, അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ സാധിച്ചില്ല എന്ന് മമ്മൂട്ടി!!

സിനിമ കാരണം പീഡിഗ്രിക്ക് തോറ്റു, അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ സാധിച്ചില്ല എന്ന് മമ്മൂട്ടി!!

By: Rohini
Subscribe to Filmibeat Malayalam

സിനിമയിലേക്ക് വരുന്ന യുവതാരങ്ങളോടെല്ലാം മമ്മൂട്ടി പറയും, പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. ആദ്യം പഠനവും സിനിമയല്ലാത്ത ഒരു ജോലിയും വേണമെന്ന്. എല്‍എല്‍ബി പൂര്‍ത്തിയാക്കി കുറച്ചു കാലം അഭിഭാഷകനായി പരിശീലനം ചെയ്തതിന് ശേഷമാണ് മമ്മൂട്ടി സിനിമയില്‍ എത്തിയത്.

എന്നാല്‍ സിനിമാ മോഹം കാരണം തന്റെ പിതാവിന്റെ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല എന്ന് മമ്മൂട്ടി. ഒരു ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

അച്ഛന്‍ ആഗ്രഹിച്ചത്

അച്ഛന് ഞാന്‍ ഒരു ഡോക്ടറായി കാണണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍, അന്നത് സാധിച്ച് കൊടുക്കാന്‍ പറ്റിയില്ല, ഇപ്പോള്‍ രണ്ട് ഡോക്ടറേറ്റ് കിട്ടിയെന്നും അങ്ങനെ ഡോക്ടറായിരിക്കുകയാണെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞു.

തേവരയിലെ പഠനകാലം

തേവര കോളേജിലെ പഠനകാലവും മെഗാസ്റ്റാര്‍ ഓര്‍ത്തു. പഠിച്ചത് മലയാളം മീഡിയത്തില്‍ ആയിരുന്നു. അതിനാല്‍ പ്രീഡിഗ്രി കാലത്ത് പാഠങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലീഷില്‍ പരിഞ്ജാനവും ഇല്ലായിരുന്നു.

സിനിമാ മോഹം തകര്‍ത്തത്

ആ സമയത്ത് തീവ്രമായ സിനിമാപ്രേമവും ഉണ്ടായിരുന്നു. അങ്ങനെ ഉഴപ്പി പ്രീഡിഗ്രിക്ക് തോറ്റു. അതോടെ എന്നെ ഡോക്ടറാക്കറണമെന്ന അച്ഛന്റെ മോഹം പൊലിഞ്ഞു എന്നാണ് മമ്മൂട്ടി പറഞ്ഞത്

അതിനുള്ള യോഗ്യതയില്ല

എന്നാല്‍, ഇന്ന് കേരളയൂണിവേഴ്‌സിറ്റിയും കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റിയും ഡോക്ടറേറ്റ് നല്‍കി ആദരിച്ചതോടെ ഡോക്ടറായി. മെഡിക്കല്‍ ബിരുദദാനചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യത എനിക്കില്ല. അതുകൊണ്ടാണ് അണിയാത്തത് - മമ്മൂട്ടി പറഞ്ഞു

English summary
Do you Know, Mammootty was pre-degree failed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam