»   » ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്റെ വില അറിഞ്ഞാല്‍ കണ്ണ് തള്ളും !!

ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്റെ വില അറിഞ്ഞാല്‍ കണ്ണ് തള്ളും !!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ കോസ്റ്റിയൂം വളരെ പ്രധാനമുള്ള കാര്യമാണ്. കീറിപ്പറിഞ്ഞ വേഷമാണെങ്കിലും അതിന്റെ വില്ല ഒരു വലിയ തുക തന്നെയായി വരും. എന്നാല്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച ഒരു ഷര്‍ട്ടിന്റെ വില എത്രയാണെന്നറിയാമോ ?

മമ്മൂട്ടിയ്ക്ക് ചായ കൊടുക്കുന്നത് സ്വപ്‌നം കണ്ടു, രാവിലെ മമ്മൂട്ടി മുന്നില്‍, വീട്ടമ്മ ഞെട്ടി!!

ഇപ്പോള്‍ ആയിരമെന്നും ലക്ഷമെന്നും പറയുമെന്ന് കരുതേണ്ട.. 2010 ല്‍ റിലീസ് ചെയ്ത ബെസ്റ്റ് ആകടറില്‍ മമ്മൂട്ടി ധരിച്ച ഒരു ഷര്‍ട്ടിന്റെ വില വെറും എഴുപത് രൂപ മാത്രമായിരുന്നു. നടനാകാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ അധ്യാപകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

mammootty-in-best-actor

എന്നാല്‍ ഇങ്ങനെ ഒരു ചരിത്രം മലയാളത്തിലെ ആദ്യത്തെ സംഭവമല്ല. ഇതിന് മുന്‍പ് ഇത്തരത്തില്‍ പ്രേം നസീറും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. വെറും അഞ്ച് രൂപയുടെ ഷര്‍ട്ട് ധരിച്ച് അഭിനയിച്ച നടനാണ് നിത്യ ഹരിത നായകന്‍ പ്രേം നസീര്‍.

ശശികുമാര്‍ സംവിധാനം ചെയ്ത്, 1972 ല്‍ റിലീസ് ചെയ്ത ബ്രഹ്മചാരി എന്ന ചിത്രത്തിലായിരുന്നു പ്രേം നസീര്‍ വിലകുറഞ്ഞ വേഷം ധരിച്ചത്. ഏക് നാരി ഏക് ബ്രഹ്മചാരി എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായ ബ്രഹ്മചാരി മലയാളത്തിലും ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു.

English summary
Do you know The cost of Mammootty's shirt which wore in the film Best Actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam