»   » അന്ന് മോഹന്‍ലാലിന്റെ നായിക, ഇന്ന് ആ ബോളിവുഡ് നായിക എവിടെയാണെന്നും എന്താണെന്നും അറിയാമോ?

അന്ന് മോഹന്‍ലാലിന്റെ നായിക, ഇന്ന് ആ ബോളിവുഡ് നായിക എവിടെയാണെന്നും എന്താണെന്നും അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

1984 ല്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രമാണ് കളിയില്‍ അല്പം കാര്യം. ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായിക നടിയെ മലയാളികള്‍ ആരും മറന്നു കാണില്ല. അത്രയേറെ മലയാളിത്തനിമയുള്ള നായിക...

ജീവിതം അവസാനിച്ചു എന്ന് കരുതിയ നിമിഷം,രാമലീല കണ്ട് നിവിനും മോഹന്‍ലാലും പറഞ്ഞത്; സംവിധായകന്‍ പറയുന്നു

എന്നാല്‍ സത്യത്തില്‍ ആ നായികയും മലയാളിയല്ല. നീലിമ അസീം എന്ന ആ നായിക ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.. അന്നത്തെ ബോംബൈ. ഇന്ന് ആ നായിക എവിടെയാണെന്നും ആരാണെന്നും അറിയാമോ..

ഒടിയന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ വീഡിയോ.. ഇത് വെറും തുടക്കം മാത്രം.. കണ്ടു നോക്കൂ..

ബോളിവുഡ് താരത്തിന്റെ അമ്മ

അതെ അന്നത്തെ ആ രാധയാണ് ഇന്ന് ബോളിവുഡിലെ യുവ താരം ഷാഹിദ് കപൂറിന്റെ അമ്മ. സിനിമയിലല്ല.. ജീവിതത്തിലെ കാര്യമാണ് പറയുന്നത്.

തുടക്കം മലയാളത്തില്‍

ബോംബൈക്കാരിയാണെങ്കിലും നീലിമ സിനിമയില്‍ തുടക്കം കുറിച്ചത് മലയാളത്തിലൂടെയാണ്. ലാലിന്റെ നായികയായി അഭിനയിച്ച കളിയില്‍ അല്പം കാര്യമാണ് നീലിമ അസീമിന്റെ ആദ്യ ചിത്രം.

രാധ എന്ന കഥാപാത്രം

പട്ടണത്തെ സ്‌നേഹിയ്ക്കുകയും, പട്ടണത്തില്‍ ജീവിയ്ക്കാന്‍ സ്വപ്‌നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെണ്‍കുട്ടിയാണ് രാധ എന്ന കഥാപാത്രം. ചിത്രം വിജയ്ക്കുകയും രാധ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ബോളിവുഡിലേക്ക്

രാധ ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലിമ പിന്നീട് ബോളിവുഡിലേക്ക് ചുവട് മാറ്റി. ഇരുപതോളം സിനിമകള്‍ ബോളിവുഡില്‍ ചെയ്തു. അതിനിടയില്‍ ടെലിവിഷന്‍ രംഗത്തും നീലമ ശ്രദ്ധേയായിരുന്നു.

വിവാഹവും വിവാഹ മോചനവും

1975 ലാണ് നീലിമ പങ്കജ് കപൂറിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് ഷാഹിദ് കപൂര്‍ ജനിച്ചത്. എന്നാല്‍ 1984 ല്‍ പങ്കജില്‍ നിന്നും വിവാഹ മോചനം നേടിയ നീലിമ, 1990 ല്‍ നടന്‍ രാജേഷ് ഖട്ടറിനെ വിവാഹം ചെയ്തു. 2001 ല്‍ ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു. ഈ ബന്ധത്തിലാണ് ഇഷാന്‍ ഖട്ടര്‍ എന്ന മകന്‍ ഉണ്ടായത്.

English summary
Do you know this Bollywood Mom was Mohanlal's heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam