»   » ഡോള്‍ഫിന്‍ ബാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഡോള്‍ഫിന്‍ ബാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഡോള്‍ഫിന്‍ ബാറില്‍ ഒത്തുചേരുന്ന ഒരുകൂട്ടമാളുകളുടെ ജീവിതത്തില്‍ ഒരു ദിവസമുണ്ടാകുന്ന സംഭവങ്ങളാണ് ഡോള്‍ഫിന്‍ ബാറിന്റെ പ്രമേയം.

ചിത്രത്തിന്റെ ലൊക്കേഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. തിരുവനന്തപുരത്തുവച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അനൂപും ദിപനും ഇതിന് മുമ്പ് ഹീറോ, ഗാംങ് ഓഫ് വടക്കുംനാഥന്‍ എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

Dolphin Bar

ഇതുകൂടാതെ റിലീസിന് തയ്യാറാകുന്ന ഡി കമ്പനിയെന്ന ചിത്രത്തിലും അനൂപും ദീപനും ഒന്നിയ്ക്കുന്നുണ്ട്. ഗാംങ് ഓഫ് വടക്കുന്നാഥനും അനൂപിന്റെ തിരക്കഥയില്‍ത്തന്നെ ഒരുങ്ങിയ ചിത്രമാണ്. ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡോള്‍ഫിന്‍ ബാറിന് ശേഷം ദീപന്‍ നിമിര്‍തു നില്ലുവെന്ന തമിഴ് ചിത്രം മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യും. സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രം തമിഴകത്ത് ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഇതില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കാനാണ് ദിപീന്‍ ആലോചിക്കുന്നതെന്നാണ് സൂചന.

English summary
Director Diphan (Siva Kumar) is at Thiruvananthapuram for the discussion of the new movieDolphin Bar' scripted by Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam