»   » വിവാഹത്തെപ്പറ്റി ചോദിയ്ക്കരുതെന്ന് തബു

വിവാഹത്തെപ്പറ്റി ചോദിയ്ക്കരുതെന്ന് തബു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡ് രണ്ട് താരറാണിമാരുടെ വിവാഹങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്, കരീന കപൂറിന്റെയും വിദ്യാബാലന്റെയും. എന്നാല്‍ ഇത് വരെ മിന്ന് കെട്ടിന് തയ്യാറാകാതെ ഇപ്പോഴും ബോളിവുഡില്‍ നടക്കുന്ന തബുവിനെ കണ്ടിട്ട് ചിലര്‍ക്ക് അത്ര രസിയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം പാപ്പരാസികള്‍ തബുവിനെ കണ്ട് നേരിട്ട് തന്നെ ഇക്കാര്യം ചോദിച്ചു. ചോദ്യത്തിന്റെ ചുരുക്കം ഇതാണ് വയസ്സ് 41 ആയില്ലേ ഇനിയെങ്കിലും കല്യാണം കഴിച്ച് കൂടെ എന്ന്. ഉടന്‍ വന്നു തബുവിന്റെ മറുപടി. എന്നോട് കല്യാണക്കാര്യം ചോദിയ്ക്കരുത്. എന്നാല്‍ പിന്നെ ഹൈദരാബാദുകാരിയായ തബുവിനോട് തെലങ്കാനെയപ്പറ്റി ചോദിയ്ക്കാമെന്നായി ചിലര്‍. എന്നോട് രാഷ്ട്രീയ ചോദിയ്ക്കരുത് എനിയ്ക്ക് അത്തരം വിഷയങ്ങളില്‍ താല്‍പ്പര്യമില്ലെന്നും തബു പറഞ്ഞു.

ബോളിവുഡ് സിനിമകളില്‍ തബു സജീവമല്ലെങ്കിലും പല ഫാഷന്‍ റാംപുകളിലും ഇവര്‍ സജീവമാണ്. ആങ്‌ലീ യുടെ ലൈഫ് ഓഫ് പൈയാണ് തബു അവാസാനമായി അഭിനയിച്ച ചിത്രം. വളരെ സെലക്ടീവ് ആയി മാത്രമേ തബു കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാറുള്ളൂ. രണ്ട് തവണ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡും നാല് തവണ ബെസ്റ്റ് ഫീമെയില്‍ പെര്‍ഫോമര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും തബു നേടിയിട്ടുണ്ട്. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവസാനമായി അഭിനയിച്ചത് ഉറുമിയിലാണ്.തബു ഇപ്പോള്‍ ദില്ലിയിലാണുള്ളത് ഫാഷന്‍ ഡിസൈനര്‍ അഞ്ജുമോഡിയ്ക്ക് വേണ്ടി ഒരു ഷോയില്‍ പങ്കെടുക്കുകയാണ് അവര്‍.

English summary
Bollywood has seen a few weddings last year with Kareena Kapoor and Vidya Balan tying the knot, but ask actor Tabu if she plans to get hitched anytime soon, and she says, “Don’t ask me questions on marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam