»   » ഓരോ സിനിമകളിലും വ്യത്യാസമുണ്ട്, ടു കണ്‍ട്രീസും കിങ് ലയറും താരതമ്യപ്പെടുത്തരുത്

ഓരോ സിനിമകളിലും വ്യത്യാസമുണ്ട്, ടു കണ്‍ട്രീസും കിങ് ലയറും താരതമ്യപ്പെടുത്തരുത്

Posted By: Sanviya
Subscribe to Filmibeat Malayalam


ടു കണ്‍ട്രീസിന്റെ വിജയ ശേഷം ദിലീപ് നായകനായി എത്തുന്ന കിങ് ലയര്‍ തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. അതിനിടെ പ്രേക്ഷകരോടായി ദിലീപ് മറ്റൊരു കാര്യം പറയുന്നു. തന്റെ ടു കണ്‍ട്രീസുമായി കിങ് ലയര്‍ താരതമ്യപ്പെടുത്തരുത്.

തന്റെ ഓരോ ചിത്രത്തിനും വ്യത്യാസമുണ്ട്. ടു കണ്‍ട്രീസ് പോലെയല്ല പുതിയ ചിത്രം കിങ് ലയറെന്നും ദിലീപ് പറയുന്നു. ടു കണ്‍ട്രീസില്‍ പ്രേക്ഷകര്‍ ആസ്വദിച്ച തമാശകളല്ല കിങ് ലയറിലുണ്ടാവുക. എന്നാല്‍ കിങ് ലയര്‍ പൂര്‍ണ്ണമായും ഒരു എന്റര്‍ടെയിനര്‍ ചിത്രമാണെന്നും ദിലീപ് പറഞ്ഞു.


dileep

വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് കിങ് ലയര്‍. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.


ദിലീപ്, മഡോണ സെബാസ്റ്റിന് പുറമേ ലാല്‍, ആശാ ശരത്, നട്ടാഷ സൂരി, ജോയ് മാത്യു, സിദ്ദിഖ്, ബാലു വര്‍ഗ്ഗീസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചന്‍ മൂവീസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Don’t compare King Liar with Two Countries.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam