twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷത്തില്‍ അധികം ഒന്നും പ്രതീക്ഷിക്കരുത്

    By Aswathi
    |

    ഒരു വര്‍ഷകാലത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുന്നില്‍ നാളെ (06-11-2014) 'വര്‍ഷം' പെയ്തിറങ്ങും. 'മുന്നറിയിപ്പിന്' ശേഷം മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് വര്‍ഷം. വര്‍ഷം കാണാന്‍ പോകുന്നതിന് മുമ്പ് പ്രേക്ഷകരോട് ചിലത് പറയാനുണ്ട്. ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിലാണ് അക്കാര്യങ്ങള്‍ പറയുന്നത്.

    വര്‍ഷം ഒരു ചെറിയ കഥയാണ്, അത് സത്യസന്ധമായി പറയാന്‍ ശ്രമിക്കുകയാണ് സിനിമയില്‍. വലിയ ട്വിസ്റ്ററുകളും പെട്ടന്നുള്ള സര്‍പ്രൈസുകളുമൊന്നും ചിത്രത്തില്‍ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും തന്നെ സിനിമയിലില്ലെന്ന് ചിത്രത്തിന്റെ ഔദ്യോഗിക പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

    varsham

    ഞങ്ങളുടെയെല്ലാം പെര്‍ഫോമന്‍സാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഓര്‍ത്തുവയ്ക്കുന്ന ഒരു കഥാപാത്രമായിരിക്കും വേണു. ഞങ്ങളുടെ കഴിവിന്റെ പരമാവധി കഥ നന്നായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

    'പാസഞ്ചര്‍' എന്ന ചിത്രത്തിലൂടെ സംവിധാന നിരയിലേക്കെത്തിയ രഞ്ജിത്ത് ശങ്കര്‍, 'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന ചിത്രമാണ് വര്‍ഷം. ആശ ശരത്ത്, മംമ്ത മോഹന്‍ദാസ്, ടിജി രവി, ഗോവിന്ദ് പത്മസൂരി, സജിത മഠത്തില്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

    English summary
    Don't expect the big twists and hidden surprises in Mammootty starer Varsham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X