twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമിത പ്രതീക്ഷ നല്‍കിയത് വിനയായോ.... ഈ സിനിമകള്‍ക്ക് സംഭവിച്ചത് എന്താണ്?

    |

    മാര്‍ക്കറ്റിങിന്റെ ഒരു തന്ത്രമാണ് പ്രതീക്ഷ നല്‍കുക എന്നത്. പക്ഷെ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയാണ് സംഭവിയ്ക്കുക. പ്രതീക്ഷ നല്‍കി പറ്റിക്കുന്നതിനോളം വലുതല്ല സിനിമാ പ്രേമികളെ സംബന്ധിച്ച് മറ്റൊന്നും. 2018 ലും അത്തരം ചില അബന്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

    മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ് മുതല്‍ മോഹന്‍ലാലിന്റെ ഒടിയന്‍ വരെ ഇതിന് ഉദാഹരണമാണ്. ഈ ചിത്രങ്ങള്‍ പൂര്‍ണ പരാജയമല്ല, പക്ഷെ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. തീര്‍ച്ചയായും സൂപ്പര്‍താര ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ടാവും, അതിനൊപ്പം ആവശ്യത്തിലധികം ബില്‍ഡപ് അണിയറ പ്രവര്‍ത്തകരും നല്‍കിയാല്‍ എങ്ങിനെയിരിക്കും.

    വിവാഹത്തില്‍നിന്നും പിന്മാറി രാഖി സാവന്ത്! കാമുകന് ഗുരുതരമായ രോഗമുണ്ടെന്നും വിധവയാകുമെന്നും നടി! വിവാഹത്തില്‍നിന്നും പിന്മാറി രാഖി സാവന്ത്! കാമുകന് ഗുരുതരമായ രോഗമുണ്ടെന്നും വിധവയാകുമെന്നും നടി!

    ഒടിയന്‍ എന്ന ചിത്രം ഇക്കാര്യത്തിന് ഏറ്റവും വലിയ ഉദാഹരണമാണ്.. വീണ്ടും വീണ്ടും പറയുന്നു, ഇനി പറയുന്ന പത്ത് സിനിമകളും പൂര്‍ണമായും പരാജയമല്ല.. സാമ്പത്തികമായി വിജയം നേടിയെങ്കിലും, ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ചിത്രങ്ങളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം..

    സ്ട്രീറ്റ്‌ലൈറ്റ്

    സ്ട്രീറ്റ്‌ലൈറ്റ്

    മയാളത്തിലും തെലുങ്കിലും തമിഴിലും ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയോടെയാണ് സ്ട്രീറ്റ് ലൈറ്റ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പിന്നീട് മമ്മൂട്ടിയുടെ സ്റ്റൈലന്‍ ലുക്ക് ആക്ഷന്‍ ത്രില്ലര്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഉയരാന്‍ തുടങ്ങി. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത് എന്നും കേട്ടപ്പോള്‍, അത്രയ്ക്ക് മികച്ചതാണെന്ന് മമ്മൂക്കയ്ക്ക് തോന്നിയത് കൊണ്ടാണാവുമല്ലോ അദ്ദേഹം തന്നെ നിര്‍മിയ്ക്കുന്നത് എന്നായി ആരാധകര്‍. പക്ഷെ ഈ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ സ്ട്രീറ്റ്‌ലൈറ്റിന് സാധിച്ചില്ല. ചില പ്രേക്ഷകരെ സിനിമ സംതൃപ്തിപ്പെടുത്തിയില്ല.

    ആമി

    ആമി

    വര്‍ഷങ്ങള്‍ കാത്തിരുന്ന ചിത്രമായിരുന്നു കമലിന്റെ ആമി. കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രം കേരളത്തില്‍ ഒരു വിവാദ വിപ്ലവമായിരിക്കും എന്ന് പോലും പലരും പറഞ്ഞു. ചിത്രത്തില്‍ ആര് ആമിയായി എത്തും എന്നൊക്കെ പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നു. എന്നാല്‍ ആ ആവേശവും ആരവവും സിനിമ റിലീസ് ചെയ്യുന്നിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിചാരിച്ചതുപോലെ കമല സുരയ്യയിലൂടെ കടന്ന് പോവാനോ, അവരുടെ ജീവിതത്തെ മുഴുവനായി ദൃശ്യവല്‍ക്കരിക്കാനോ കമലിന് സാധിച്ചില്ല

    പൂമരം

    പൂമരം

    കാളിദാസ് ജയറാം നായികനായി എത്തുന്ന ആദ്യ മലയാള സിനിമ എന്നതായിരുന്നു പ്രേക്ഷകര്‍ക്ക് ആദ്യം ചിത്രത്തിലുള്ള പ്രതീക്ഷ. 1983 ഉം ആക്ഷന്‍ ഹീറോ ബിജുവുമൊക്കെ സംവിധാനം ചെയ്ത എബ്രിഡ് ഷൈനിന്റേതാണല്ലോ ചിത്രം എന്നതും ആ പ്രതീക്ഷയ്ക്ക് ശക്തി പകര്‍ന്നു. പ്രതീക്ഷ കാത്തുസൂക്ഷിക്കും വിധമായിരുന്നു ചിത്രത്തിലെ ഗാനങ്ങളും. എന്നാല്‍ സിനിമ കലോത്സവ വേദികളില്‍ ഒതുങ്ങിപ്പോയി എന്ന് കോളേജ് ജീവിതം കഴിഞ്ഞവരും കലോത്സവങ്ങളുമായി ബന്ധമില്ലാത്തവരും പറഞ്ഞു. ഒരുതരം പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് എത്തിയ ചിത്രത്തിന് ഇത്രയേറെ പ്രതീക്ഷ നല്‍കേണ്ടിയിരുന്നില്ലത്രെ

    പഞ്ചവര്‍ണതത്ത

    പഞ്ചവര്‍ണതത്ത

    ഒരക്ഷരം പോലും എവിടെയും തെറ്റാതെ കോമഡികള്‍ കടുമണിപോലെ പൊട്ടിയ്ക്കുന്ന രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന വിശേഷത്തോടെയാണ് പഞ്ചവര്‍ണത്തത്തയെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് ജയറാമിന്റെ ലുക്കൊക്കെ പുറത്ത് വിട്ടതോടെ പ്രതീക്ഷ വെറുതേയാവില്ല എന്ന് പ്രേക്ഷകരും കരുതി. പഞ്ചവര്‍ണതത്ത ഒരു പരാജയ സിനിമയല്ല.. പക്ഷെ പ്രേക്ഷക പ്രതീക്ഷയോളം ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല.

    കമ്മാരസംഭവം

    കമ്മാരസംഭവം

    ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ദിലീപ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് കമ്മാരസംഭവം. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെയാണ് കമ്മാരസംഭവം എത്തിയത്. എന്നാല്‍ ആ പ്രതീക്ഷ സിനിമ കാത്തില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

    അങ്കിള്‍

    അങ്കിള്‍

    ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് അങ്കിള്‍. ഗിരീഷ് ധാമോദറാണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തിക മുരളധരന്‍ കേന്ദ്ര നായികാ കഥാപാത്രമായി എത്തിയ ചിത്രം കലാപരമായി മികച്ചു നില്‍ക്കുന്നു. എന്നാല്‍ ഒരു തരം പ്രേക്ഷകരെ മാത്രമേ സിനിമ സംതൃപ്തിപ്പെടുത്തിയുള്ളൂ

    ഡ്രാമ

    ഡ്രാമ

    വലിയ പ്രതീക്ഷയില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ഡ്രാമ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം പക്ഷെ ആരാധകരെ ശരിയ്ക്കും നിരാശപ്പെടുത്തുകയായിരുന്നു

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    അമിത പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്തത്. ആക്ഷന്‍ ചിത്രമാണെന്നൊക്കെ പറഞ്ഞുവന്ന ചിത്രം വരുമാനം നേടിയെങ്കിലും പ്രതീക്ഷയുടെ റേഞ്ചിലെത്തിയില്ല.

    മൈ സ്റ്റോറി

    മൈ സ്റ്റോറി

    പാര്‍വ്വതി - പൃഥ്വിരാജ് താരജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷ്‌നി സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്‌റ്റോറി. ഈ താരജോഡികളാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ആ സമയത്തുണ്ടായ ചില വിവാദങ്ങള്‍ സിനിമയെ തളര്‍ത്തി. പാര്‍വ്വതിയ്ക്കു നേരെയുള്ള ആക്രമണം സിനിമയ്ക്ക് നേരെ തിരിയുകയായിരുന്നു. അതുകൊണ്ട് തന്നെ ചില പ്രേക്ഷകരെ ഈ സിനിമ സംതൃപ്തിപ്പെടുത്തിയില്ല.

    ഒടിയന്‍

    ഒടിയന്‍

    ഈ ലിസ്റ്റില്‍ ഏറ്റവും ആദ്യം പറയേണ്ട ചിത്രമായിരുന്നു ഒടിയന്‍. അത്രയേറെ പ്രതീക്ഷ നല്‍കിയ ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. കലാപരമായി സിനിമ മികച്ചതാണ്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ബില്‍ഡപ് പോലെ ഒന്നുമില്ലായിരുന്നു. അമിത പ്രതീക്ഷ നല്‍കിയതാണ് ഒടിയന് വിനയായത്.

    പ്രേതം 2

    പ്രേതം 2

    ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം മികച്ച വിജയമായിരുന്നു. ഹാസ്യവും ഹൊററും നിറഞ്ഞ ഒരു സാധാരണ സിനിമയായിരുന്നു പ്രേതം. ആ പ്രേതത്തിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകരെ പ്രേതം 2 യിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ആ പ്രതീക്ഷ പരിപൂർണമായും നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ലെന്ന ആരോപണം ചിലർ ഉയർത്തുന്നുണ്ട്. ചിത്രം ഇപ്പോഴും തിയേറ്ററിൽ വിജയപ്രദമായി ഓടുന്നുണ്ട്.

    English summary
    don t give over expectation to audience for any film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X