twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ സിനിമയെടുക്കണം'

    By Aswathi
    |

    കൊച്ചി: അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ സിനിമയെടുക്കണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. സംസ്ഥാന ചലചിത്ര അക്കാദമിയും മാക്ടയും ചേര്‍ന്ന് കൊച്ചിയില്‍ നടത്തിയ സിനമാ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍

    അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ വേണം സിനിമയെടുക്കാനെന്നും ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡെന്നും മേനോന്‍ പറഞ്ഞു. ആദ്യ സിനിമ മുതലുള്ള അനുഭവങ്ങള്‍ ശില്‍പശാലയില്‍ പങ്കുവച്ച ബാലചന്ദ്രമേനോന്‍ പുതുതലമുറക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

    Balachandra Menon

    സിനിമാ രംഗത്തുള്ള പുതിയ തലമുറയെ കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ പുത്തന്‍ പരീക്ഷണങ്ങള കുറിച്ചും പുതുതലമുറയെ കുറിച്ചും ബാലചന്ദ്രമേനോന്‍ വാചാലനായി. അഞ്ച് ദിവസമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ശില്‍പശാലയില്‍ തിരക്കഥയെ കുറിച്ചുള്ള ക്ലാസെടുക്കാന്‍ വേണ്ടിയാണ് ബാലചന്ദ്ര മേനോന്‍ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 58 പേരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

    'ഉത്രാടരാത്രി' എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലെത്തിയ ബാല ചന്ദ്രമേനോന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. സംവിധാനത്തിനൊപ്പം അഭിനയവും തുടര്‍ന്ന മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നിരിക്കിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച കലാകാരനാണ് ബാലചന്ദ്ര മേനോന്‍.

    English summary
    Don't think about awards when you doing a film says Balachandra Menon.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X