»   » എംടിയെ തൊട്ടു കളിക്കണ്ട, സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ചു നോക്കൂ എന്ന് വേണു, അതെന്താ?

എംടിയെ തൊട്ടു കളിക്കണ്ട, സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ചു നോക്കൂ എന്ന് വേണു, അതെന്താ?

By: Rohini
Subscribe to Filmibeat Malayalam

പുതു വര്‍ഷം പിറന്നിട്ടും, പഴയ പ്രശ്‌നങ്ങളൊക്കെ അങ്ങനെ തന്നെ അനങ്ങാപ്പാറയായി കിടക്കുകയാണ്. നോട്ട് നിരോധനമാണ് പോയവര്‍ഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രശ്‌നം. അതിനെ വിമര്‍ശിച്ചവരുടെ കൂട്ടത്തിലാണ് എംടി വാസുദേവന്‍ നായരും.

ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്: വേണു

മോദിയെയും മോദിയുടെ തുഗ്ലക് പരിഷ്‌കാരങ്ങളെയും വിമര്‍ശിച്ച എംടിയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തത്തെയിരുന്നു. ഇപ്പോഴിതാ സംവിധായകനും ഛായാഗ്രാഹകനുമായ വേണു മോഹന്‍ലാലിനെ ചാരി എംടിയ്ക്ക് പിന്തുണയുമായി വന്നിരിയ്ക്കുന്നു.

എംടി പറഞ്ഞത്

നോട്ട് നിരോധനത്തെ കുറിച്ചുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ 'കള്ളപ്പണ വേട്ട മിഥ്യയും യാഥാര്‍ത്ഥ്യവും' എന്ന പുസ്തകം പ്രകാശനം ചെയ്യവെ, തുഗ്ലക്കിനെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് എംടി പറഞ്ഞിരുന്നു.

വേണുവിന്റെ പിന്തുണ

ഇതിനെ പിന്തുണച്ച് കൊണ്ടാണ് ഇപ്പോള്‍ വേണു രംഗത്തെത്തിയിരിയ്ക്കുന്നത്. എംടി മോദിയ്‌ക്കെതിരെ സംസാരിച്ചപ്പോള്‍ ചില ബിജെപി പ്രവര്‍ത്തകര്‍ എംടിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. മോദിയെ വിമര്‍ശിക്കാന്‍ എംടിയ്ക്ക് എന്ത് യോഗ്യതയാണുള്ളത്, കാലം മാറിയതൊന്നും എംടി അറിഞ്ഞില്ലെ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഈ പശ്ചാത്തസത്തിലാണ് വേണു പിന്തുണയുമായി എത്തുന്നത്.

വേണു പറയുന്നത്

എംടി വാസുദേവന്‍ നായരെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയണ്ട. സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ചു നോക്കൂ- എന്നാണ് വേണു പറഞ്ഞത്. ഫേസ്ബുക്കിലാണ് വേണുവിന്റെ പ്രതികരണം.

ലാല്‍ എന്ത് പിഴച്ചു?

എംടിയും മോദിയും ബിജെപി പ്രവര്‍ത്തകരുമായുള്ള പ്രശ്‌നത്തിന് എന്തിന് മോഹന്‍ലാലിനെ വലിച്ചിഴച്ചു എന്നൊരു പിടിയും ആരാധകര്‍ക്ക് കിട്ടുന്നില്ല. നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് എംടി മറുപടി കൊടുത്തിരുന്നോ എന്തോ...

English summary
Prominent cinematographer and director Venu commented on Facebook that the Sanga Parivar need not waste time attacking the litterateur MT Vasudevan Nair and to ask actor Mohanlal if they have ant doubt about this.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam