»   » വീണ്ടും ഗര്‍ഭിണി ആയാല്‍ അറിയിക്കാം; ഐശ്വര്യ റായ്

വീണ്ടും ഗര്‍ഭിണി ആയാല്‍ അറിയിക്കാം; ഐശ്വര്യ റായ്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഐശ്വര്യയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിയ്ക്കുന്നതിനെപ്പറ്റി ചിന്തിയ്ക്കുന്നവര്‍ക്ക് നടിയുടെ വക ഉഗ്രന്‍ മറുപടി . തനിയ്ക്ക് രണ്ടാമത് കുട്ടി ജനിയ്ക്കുന്നതിനെപ്പറ്റി ആരും ഊഹാപോഹങ്ങള്‍ നടത്തേണ്ടെന്ന് നടി ഐശ്വര്യ റായ് പറഞ്ഞു. ഗര്‍ഭിണി ആയാല്‍ അക്കാര്യം താന്‍ തന്നെ അറിയിക്കുമെന്നും ആരും ചിന്തിച്ച് വിഷമിയ്ക്കണ്ടെന്നുമാണ് നടി പറഞ്ഞത്


ഒരു സ്റ്റെം സെല്‍ ബാങ്കിംഗ് ബ്രാന്‍ഡിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഐശ്വര്യറായ് രണ്ടാമത്തെ കുഞ്ഞിനെപ്പറ്റി പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. താന്‍ ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പടെ ഊഹിയ്‌ക്കേണ്ടെന്നും ഇപ്പോള്‍ അത്തരം അവസ്ഥയിലല്ലെന്നും ഗര്‍ഭിണി ആയാല്‍ അത് അപ്പോള്‍ അറിയിക്കാമെന്നു മാണ് ഐശ്വര്യ പറഞ്ഞത്.

Aiswarya

ഐശ്വര്യയുടേയും അഭിഷേകിന്റെയും മകള്‍ ആരാധ്യയ്ക്ക് നവംബറില്‍ രണ്ട് വയസ്സ് തികയുന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ കുഞ്ഞിനെപ്പറ്റി ചിലര്‍ സംശയം പ്രകടിപ്പിച്ചത്.
തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സ്‌നേഹവും നിറയ്ക്കുന്നത് മകള്‍ ആരാധ്യയാണെന്നും ഐശ്വര്യ റായ്.

English summary
Actress Aishwarya Rai has urged everyone not to speculate about her second child after Aaradhya. She said that when such a moment comes she will make it known.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam