»   » ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ സിനിമ റിലീസാകുന്നതിന് മുമ്പ് ഇന്റര്‍നെറ്റില്‍ കിട്ടുമല്ലോ. എന്നാല്‍ പിന്നെ അങ്ങനെ തന്നെയായിക്കോട്ടെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും. ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ചിത്രം ഇന്റര്‍നെറ്റില്‍ ലഭ്യമാകുമന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറഞ്ഞു.

തിയേറ്ററുടമകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യനെറ്റിലെ ന്യൂസ് അവര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്.


ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിള്‍ ബാരല്‍, അഥവാ ഇരട്ടക്കുഴല്‍. ഒരു കോമഡി ത്രില്ലര്‍ തരത്തിലുള്ള ചിത്രമാണ്.


ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന, യുവതാരസമ്പന്നമായ ചിത്രമാണ് ഡബിള്‍ ബാരല്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത് ആസിഫ് അലി, സണ്ണി വെയില്‍, തമിഴ് താരം ആര്യ, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി, ഇഷ ഷര്‍വാണി തുടങ്ങിയവരാണ് താരനിരയിലുള്ളത്.


ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

മലയാള സിനിമയില്‍ വളരെ വിരളമായി നടക്കുന്ന സംഭവമാണ് ലോങ് ഷെഡ്യൂള്‍. ഒരു വര്‍ഷത്തിലധികമായി ഡബിള്‍ ബാരലിന്റെ പണി തുടങ്ങിയിട്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയില്‍ തുടങ്ങിയ ചിത്രമാണ്. ഗോവയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍


ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ആമേന്‍ മൂവി മോണസ്ട്രിയുടെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


ഡബ്ള്‍ ബാരല്‍ ഇന്‍ര്‍നെറ്റില്‍ റിലീസ് ചെയ്യും

കഴിഞ്ഞ ക്രിസ്തുമസിന് തിയേറ്ററിലെത്തുമെന്ന് പറഞ്ഞ ചിത്രം റിലീസ് നീട്ടി നീട്ടി ഈ ഈദ് ആഘോഷത്തിന് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതും നടന്നില്ല. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓണത്തിന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യയിലും ഗള്‍ഫിലുമൊഴികെ ചിത്രം ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും.


English summary
Lijo Jose Pellissery directorial film Double Barrel is confirmed to release in this coming Onam season after a series of postponement of the release dates of the film started from March this year. And now the update came from the production house of the film says that Double Barrel will be the first Internet release film from Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam