»   » ഓം ഹരേ ഓം ഹരേ രാമ രാമ ഹരേ; മണിക്കൂറുകള്‍ക്കം ഹിറ്റായി ഡബിള്‍ ബാരല്‍ സോങ് ടീസര്‍

ഓം ഹരേ ഓം ഹരേ രാമ രാമ ഹരേ; മണിക്കൂറുകള്‍ക്കം ഹിറ്റായി ഡബിള്‍ ബാരല്‍ സോങ് ടീസര്‍

Posted By:
Subscribe to Filmibeat Malayalam

ഇന്നലെ (17-08-2015) വൈകിട്ട് ആറ് മണിക്കാണ് ഡിബിള്‍ ബാരല്‍ എന്ന ചിത്രത്തിലെ 'ഓം ഹരേ ഓം ഹരേ രാമ രാമ ഹരേ' എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ റിലീസ് ചെയ്തത്. മണിക്കൂറുകള്‍ക്കകം 62,205 ഓളം ആളുകള്‍ ടീസര്‍ കണ്ട്, അത് ഹിറ്റാക്കുകയും ചെയ്തു.

ഇഷ ഷെര്‍വാണിയും ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് പാട്ടിന്റെ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 39 മിനിട്ട് മാത്രം ദൈര്‍ഗ്യമുള്ള സോങ് ടീസര് ഗോവയിലെ ബീച്ചിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും വ്യത്യസ്തമായ ഗെറ്റപ്പിലാണ് കാണാന്‍ കഴിയുന്നത്.


doubel-barrel-song-teaser

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഡബിള്‍ ബാരല്‍ പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ചിത്രത്തിലെ സോഗ് ടീസര്‍ തന്നെ വ്യക്തമാക്കുന്നു. വെറുമൊരുപാട്ടിന്റെ ടീസറിന് ഇതാണ് സ്വീകരണമെങ്കില്‍ ഇനിയും എന്തൊക്കെ വരാനിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ഗംഭീര വരവേല്‍പാണ് ലഭിച്ചത്


ഇഷ ഷെര്‍വാണിയ്ക്കും ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പുറമെ ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവര്‍ക്കൊപ്പം തമിഴ് താരം ആര്യയും ചിത്രത്തില്‍ വേഷമിടുന്നു. രചന നാരായണന്‍ കുട്ടി, സ്വാതി റെഡ്ഡി തുടങ്ങിയവരാണ് നായിക നിരയിലുള്ളത്.


ലിജോ ജോസ് തന്നെയാണ് ഡബില്‍ ബാരലിന്റെ രചനയും. ആഗസ്റ്റ് സിനിമാസിന്റെയും ആമേന്‍ മൂവി മൊണസ്റ്ററിയുടെയും ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സോങ് ടീസര്‍ കാണൂ...


English summary
The song teaser of the upcoming movie Double Barrel is out. The movie, which stars Prithviraj, Indrajith, and Arya in the lead roles, is directed by Lijo Jose Pellissery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam