»   » നടി രംഭയ്‌ക്കെതിരെ പീഡനക്കേസ്; മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പരാതി

നടി രംഭയ്‌ക്കെതിരെ പീഡനക്കേസ്; മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പരാതി

Posted By: Rohini
Subscribe to Filmibeat Malayalam

നടി രംഭയ്‌ക്കെതിരെ സഹോദരന്റെ ഭാര്യ രംഗത്ത്. സ്ത്രീധനത്തിന്റെ പേരില്‍ രംഭയും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിയ്ക്കുന്നു എന്ന് കാണിച്ച് രംഭയുടെ സഹോദരന്‍ വാസുവിന്റെ ഭാര്യ പല്ലവി പരാതി നല്‍കി.

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞത് വൈകിയാണെന്ന് രംഭ

പരാതിയുടെ അടിസ്ഥാനത്തില്‍ രംഭയ്‌ക്കെതിരെ കോടതി സമന്‍സ് അയച്ചു. പല്ലവിയുടെ പരാതിയ്ക്കുമേല്‍ ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭ ഉള്‍പ്പടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

സമന്‍സ് കൈമാറി

രംഭ കാനഡയില്‍ ആയിരുന്നതിനാല്‍ കേസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ പൊലീസ് നേരിട്ടെത്തി സമന്‍സ് രംഭയ്ക്ക് കൈമാറുകയായിരുന്നു.

വിവാഹ ജീവിതത്തിലെ പ്രശ്‌നം

വിവാഹ ജീവിതത്തിലും രംഭ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് പുതിയ പ്രശ്‌നം. ഹിന്ദു വിവാഹ നിയമപ്രകാരം ഭര്‍ത്താവിനൊപ്പം ഒന്നിച്ച് ജീവിയ്ക്കണം എന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഒക്ടോബറില്‍ രംഭ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി വിളിച്ചിരുന്നു. എന്നാല്‍ രംഭ നേരിട്ട് ഹാജരാകാത്തതിനാല്‍ കേസ് മാറ്റി വയ്ക്കുകയായിരുന്നു.

ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

വിവാഹ സംരക്ഷണവുമായി ബന്ധപ്പെട്ട് രംഭ നല്‍കിയ ഹര്‍ജിയില്‍ ഭര്‍ത്താവിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടെയുണ്ടായിരുന്നു. ഭര്‍ത്താവായ ഇന്ദിരന്‍ പദ്മനാഥന്‍ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു എന്നും 2003 ല്‍ ഈ ബന്ധം വേര്‍പെടുത്തുകയായിരുന്നു എന്നും. ഇക്കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് തന്നെ വിവാഹം ചെയ്തത് എന്നാണ് രംഭ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കുട്ടികളെ മാറ്റി താമസിപ്പിച്ചു

ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും താന്‍ ക്രൂര പീഡനത്തിനിരയായി എന്നും രംഭ ഹര്‍ജിയില്‍ പറയുന്നുണ്ടത്രെ. കനേഡിയല്‍ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കുട്ടികളുടെ അടുത്ത് നിന്നും മാറിത്താമസിക്കേണ്ടി വന്നു. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ മറ്റൊരു ഹര്‍ജി സമപര്‍പ്പിച്ചതിന് ശേഷമാണ് കുട്ടികളെ തിരികെ ലഭിച്ചത്.

രംഭയുടെ വിവാഹം

2010 ലാണ് തമിഴ് വംശജനും കനേഡിയന്‍ പൗരനുമായ ഇന്ദ്രന്‍ പദ്മനാഥനുമായുള്ള രംഭയുടെ വിവാഹം നടന്നത്. വിവാഹ ശേഷം രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണിരുന്ന രംഭ വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചു.

English summary
Dowry case: Rambha gets summosn

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam