»   » യുവതാരങ്ങള്‍ക്ക് തമ്മിലടിയിലൊന്നും താല്‍പര്യമില്ല, സഹായിച്ചും പിന്തുണച്ചും മുന്നേറുന്ന താരങ്ങള്‍!

യുവതാരങ്ങള്‍ക്ക് തമ്മിലടിയിലൊന്നും താല്‍പര്യമില്ല, സഹായിച്ചും പിന്തുണച്ചും മുന്നേറുന്ന താരങ്ങള്‍!

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുമ്പോഴും പരസ്പരം അഭിനന്ദിച്ചു പോത്സാഹിപ്പിച്ചുമാണ് യുവതാരങ്ങള്‍ മുന്നേറുന്നത്. സ്വന്തം സിനിമയുമായി ബന്ധപ്പെട്ട് മാത്രമല്ല സഹപ്രവര്‍ത്തകരുടെ ചിത്രത്തിന് വേണ്ട പിന്തുണയും നല്‍കിയാണ് ഓരോ താരവും മുന്നേറുന്നത്. സഹതാരത്തെ പരസ്യമായി അഭിനന്ദിക്കാനും ഇന്നത്തെ തലമുറയിലെ താരങ്ങള്‍ക്ക് യാതൊരു വിമുഖതയുമില്ല.

അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് താരങ്ങള്‍ മുന്നേറുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം ഏറെ വര്‍ധിച്ച ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വന്തം ചിത്രം മാത്രമല്ല കൂടെയുളളവരുടെ ചിത്രവും പ്രമോട്ട് ചെയ്യാറുണ്ട് പലരും. സ്വന്തം സിനിമയുടേതല്ലാത്ത ഫസ്റ്റ് ലുക്ക്, ടീസര്‍ , ട്രെയിലര്‍ എന്നിവ ഷെയര്‍ ചെയ്യാനും താരങ്ങള്‍ക്ക് മടിയില്ല. അത്തരത്തില്‍ അന്യോന്യം സഹായിച്ചും പിന്തുണച്ചും മുന്നേറുന്ന താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പുതിയ ഗാനത്തെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയതോടെ ഇക്കാര്യം ഒന്നുകൂടെ വ്യക്തമായിരിക്കുകയാണ്.

സഹായിച്ചും പിന്തുണച്ചും മുന്നേറുന്നു

അന്യോന്യം പിന്തുണച്ചും മുന്നേറുന്ന താരങ്ങള്‍ക്ക് മികച്ച പിന്തണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നല്ലത് കണ്ടാല്‍ അഭിനന്ദിക്കാനുള്ള മനസ്സിനാണ് കൈയ്യടി നല്‍കുന്നത്. അത്തരത്തിലൊരു സംഭവമാണ് അടുത്തിടെ നടന്നത്.

താരപുത്രനെ അഭിനന്ദിച്ച് മറ്റൊരു താരപുത്രന്‍

മലയാള സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന ഉദയ കുടുംബത്തിലെ ഇളം തലമുറക്കാരനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍.

പുതിയ ഗാനം ഇറങ്ങിയപ്പോള്‍

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഒരു ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് ഗാനം വൈറലായത്.

ദുല്‍ഖറിന്‍രെ കമന്റ്

താമരപ്പൂ എന്ന് തുടങ്ങുന്ന ഗാനം ഇഷ്ടപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍ ചാക്കോ മാഷ് കിടുക്കിയെന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തത്. ആരാധകരും ഇതേ അഭിപ്രായമായിരുന്നു പറഞ്ഞതെന്നുള്ളത് വേറെ കാര്യം.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

ട്വിറ്ററിലെ ഈ കമന്റിനെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി നീങ്ങുമ്പോഴും മറ്റൊരു താരത്തിന്‍രെ ഗാനം ശ്രദ്ധിക്കാനും അതിനെ അഭിനന്ദിക്കാനും താരപുത്രന്‍ കാണിച്ച മനസ്സിനെയാണ് പലും അംഗീകരിക്കുന്നത്.

അദിതി രവിയും കുഞ്ചാക്കോ ബോബനും

ശാന്തി കൃഷ്ണയും കുഞ്ചാക്കോ ബോബനും അദിതി രവിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 44 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പേര് പോലെ തന്നെ കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

യുവതാരങ്ങളുടെ ശൈലിക്ക് കൈയ്യടി

താരരാജാക്കന്‍മാരും അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് മുന്നേറുന്നതെങ്കിലും പലപ്പോഴും അത് പ്രേക്ഷകന് മുന്നില്‍ പ്രകടമാവാറില്ലായിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ ഏത് കാര്യത്തിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് മുന്നേറുന്നത്. ഇത്തരത്തിലുള്ള നിലപാടുകളെയാണ് സിനിമാലോകം പിന്തുണയ്ക്കുന്നത്.

പൃഥ്വി ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞത്

മലയാളത്തിലെ മികച്ച യുവതാരമാണ് ദുല്‍ഖറെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്തരമൊരു പരിചയപ്പെടുത്തല്‍.

ദുല്‍ഖര്‍ സല്‍മാനും താരജാഡയില്ലാത്ത താരപുത്രനാണ്, മമ്മൂട്ടിയുടെ ആശ്വാസം ഇങ്ങനയൊണ്!

ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം അച്ചായന് തന്നെ, ആസിഫിനെയും ഫഹദിനെയും വാഴ്ത്തുന്നവര്‍ ഇത് കണ്ടില്ലേ

English summary
Dulquer Salmaan appreciates Kunchako Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam