»   » ഭക്തിയും വിധേയത്വവും കൊണ്ട് അടൂരിനെ വാഴ്ത്തുന്നു !'പിന്നെയും', നിലവാരം കുറഞ്ഞ ചിത്രം-ഡോ. ബിജു

ഭക്തിയും വിധേയത്വവും കൊണ്ട് അടൂരിനെ വാഴ്ത്തുന്നു !'പിന്നെയും', നിലവാരം കുറഞ്ഞ ചിത്രം-ഡോ. ബിജു

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലിറങ്ങുന്ന പല സിനിമകളെയും പലപ്പോഴായി അടൂര്‍ വിമര്‍ശിച്ചിട്ടുമുണ്ട്. പക്ഷേ അടൂര്‍ ചിത്രങ്ങളെ കുറിച്ച് പ്രത്യക്ഷ വിമര്‍ശനങ്ങള്‍ കുറവാണ്. എന്നാല്‍ ദിലീപിനെയും കാവ്യാമാധവനെയും മുഖ്യ കഥാപാത്രങ്ങളാക്കി അടൂര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച പിന്നെയും എന്ന ചിത്രത്തെകുറിച്ച് കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു.

ബിജുവിന്റെ വെട്ടിതുറന്നുളള പറച്ചില്‍ ചലച്ചിത്ര മേഖലയില്‍ പുതുതല്ല. പലപ്പോഴായി പല വിമര്‍ശനങ്ങളുമായി ബിജു രംഗത്തെത്തിയിട്ടുളളതാണ് .നിലവാരം കുറഞ്ഞ സാധാരണ ചിത്രമാണ് പിന്നെയും എന്നു തുടങ്ങി ചിത്രത്തെ കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണ് ബിജു ഉന്നയിക്കുന്നത്....

ലോകോത്തര സംവിധായകന്‍

അടൂര്‍ എന്ന ലോകോത്തര സംവിധായകനില്‍ നിന്ന് ഇത്തരത്തിലുളള ചിത്രം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡോ ബിജു പറയുന്നത്. ഒരു സാധാരണ സ്‌കൂള്‍ നാടകത്തിന്റെ നിലവാരം പോലും ചിത്രത്തിനില്ല.

സാങ്കേതികമായി പിന്നിലാണ്

പിന്നെയും എന്ന സിനിമ സാങ്കേതികമായും വളരെ പിന്നിലാണ്. കൃത്രിമവും ബാലിശവുമായ ഒട്ടേറെ രംഗങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിലുളളത്. ദുബായിലെത്തുന്ന നായകനെ ഒരു ഫ്രെയിമില്‍ പോലും കാണിക്കുന്നില്ലെന്നത് ഇതിനൊരുദാഹരണമാണ്.

വിധേയനു ശേഷം

വിധേയനു ശേഷം അടൂരിനു നല്ല സിനിമ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. നാലു പെണ്ണുങ്ങളുള്‍പ്പെടെ അടൂര്‍ അടുത്ത കാലത്തു സംവിധാനം ചെയ്തിട്ടുളള സിനിമകള്‍ അന്താരാഷ്ട്ര മേളകളിലൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

ലോക സിനിമ മാറി

ലോക സിനിമ ഒട്ടേറെ മാറിയിട്ടും അടൂര്‍ സിനിമയ്ക്ക് ആ മാറ്റത്തെ ഉള്‍ക്കൊളളാനായില്ല. അടൂര്‍ പഴയകാലത്തിലാണ് ഇനിയും. അമിത നാടകീയതയാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളുടെയും മുഖമുദ്ര

ലോകോത്തര ചലച്ചിത്രകാരന്മാര്‍

കുറസോവ ,റോമന്‍ പൊളാന്‍സ്‌കി ,സത്യജിത്ത് റേ തുടങ്ങി ലോകോത്തര ചലചിത്രകാരന്മാരെല്ലാവരും 80 ാം വയസ്സിലും ക്ലാസിക് സിനിമ എടുത്തവരാണ് .ആ ചിത്രങ്ങള്‍ ലോകമെമ്പാടുമുളള സിനിമാ പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുമുണ്ട്. 75 ാം വയസ്സില്‍ അടൂര്‍ എടുത്ത പിന്നെയും എന്ന ചിത്രം ഒരു മേളയില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ യോഗ്യതയില്ലാത്ത ചിത്രമാണ്.

ഭക്തിയും വിധേയത്വവും

കലാകാരന്മാരെ വിമര്‍ശനങ്ങള്‍കൊണ്ട് മുറിവേല്‍പ്പിക്കാിഷ്ടപ്പെടാത്ത നിരൂപകരുണ്ട്. അവര്‍ ഭക്തിയും വിധേയത്വവും കൊണ്ട് അവരുടെ സൃഷ്ടികളെ കുറിച്ച് നല്ലതു മാത്രം പറഞ്ഞുകൊണ്ടേയിരിക്കും. പിന്നെയും എന്ന ചിത്രത്തെ വാഴ്ത്തുന്നവരും അതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഡോ.ബിജു പറഞ്ഞു

English summary
Dr. Biju, the National award-winning film-maker is well-known for his outspoken nature. Recently, Biju shocked the industry by openly thrashing Adoor Gopalakrishnan's recently released Dileep-Kavya Madhavan movie, Pinneyum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam