»   » അന്നത്തെ ബാലതാരം വളര്‍ന്നു, പൃഥ്വിരാജ് കൂടുതല്‍ ചെറുപ്പമായെന്നും ഡോക്ടര്‍ ബിജു

അന്നത്തെ ബാലതാരം വളര്‍ന്നു, പൃഥ്വിരാജ് കൂടുതല്‍ ചെറുപ്പമായെന്നും ഡോക്ടര്‍ ബിജു

Posted By: Nihara
Subscribe to Filmibeat Malayalam

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രമാണ് വീട്ടിലേക്കുള്ള വഴി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച അച്ചുവിന്റെ പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംവിധായകനായ ഡോക്ടര്‍ ബിജുവാണ് അച്ചുവിന്റെ പുതിയ ഫോട്ടോ പോസ്റ്റ് ചെയതിട്ടുള്ളത് .2009 ലെ ഫോട്ടോയും 2015 ലെ ഫോട്ടോയും പോസ്റ്റ് ചെയ്തതിനു ശേഷമാണ് അച്ചു വളര്‍ന്നുവെന്ന് കുറിച്ചിട്ടുള്ളത്.

അച്ചുവും രാജുവും അന്നും ഇന്നും

2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് പൃഥ്വിരാജും അച്ചുവുമാണ്. ചിത്രത്തിന്റെ ഷൂട്ടിനിടയിലുള്ള ഫോട്ടോയാണ് ആദ്യം പോസ്റ്റ് ചെയ്തത്.

അച്ചുവിന്റെ വളര്‍ച്ച

അന്നു ബാലതാരമായിരുന്ന അച്ചു എത്ര പെട്ടെന്നാണ് വളര്‍ന്നത്. എന്നാല്‍ കൂടെയുള്ള പൃഥ്വിരാജ് ചെറുപ്പമവാവുകയുമാണ് ചെയ്തിട്ടുള്ളതെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ചിത്രത്തിന് താഴെ നിരവധി കമന്റുകളും ലൈക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ശ്രദ്ധ നേടി

അറിഞ്ഞോ അറിയാതെയോ ആയി തീവ്രവാദത്തിലേക്ക് എത്തിപ്പെടുന്ന മനുഷ്യരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു വീട്ടിലേക്കുള്ള വഴി. അവശയായ യുവതി ചികിത്സ തേടി ഡോക്ടറുടെ അടുത്തെത്തുന്നതും പിന്നീട് മരണപ്പെടുകയും ചെയ്യുന്നു. അവരുടെ മകന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ഡോക്ടര്‍ നിര്‍ബന്ധിതനാക്കപ്പെടുന്നു.

പിതാവിനെ അന്വേഷിച്ച് പോവുന്നു

കുട്ടിയുടെ അച്ഛനെ തേടിപ്പോവുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അച്ഛനെ കണ്ടു പിടിച്ച് കുട്ടിയെ ഏല്‍പ്പിക്കാമെന്ന് കരുതി തുടങ്ങിയ യാത്രയ്ക്കിടയിലാണ് ചില സത്യങ്ങള്‍ മനസ്സിലാക്കുന്നത്. ഡോക്ടറായി പൃഥ്വിരാജും കുട്ടിയായി അച്ചുവുമാണ് വേഷമിട്ടത്.

English summary
Dr. Biju's Facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam