»   »  അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ഡോക്ടര്‍ ബിജുവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചുവെന്ന തരത്തിലുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുകയാണ്. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ മോഹന്‍ലാല്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സംവിധായകന്‍ തന്നോട് കഥ പറഞ്ഞിരുന്നുവെന്നും അതിന് ശേഷം താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ത്രില്ലിങ്ങായി ഒന്നും തോന്നാത്തതിനാല്‍ ആ സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ സംവിധായകന്‍.. ആ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്ന് മോഹന്‍ലാല്‍

അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???

മോഹന്‍ലാലിന്റെ പ്രതികരണത്തിന് പിന്നാലെ തന്നെ മറുപടിയുമായി സംവിധായകനും രംഗത്തെത്തിയിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് അത്ര ഗൗരവകരമായ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഇനിഷ്യല്‍ ഡിസക്ഷനാണ് നടന്നത്

സിനിമയുമായി ബന്ധപ്പെട്ട ഇനിഷ്യല്‍ ചര്‍ച്ചകളാണ് നടത്തിയത്. മറ്റ് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട തിരക്കിനിടയിലാണ് ഇത്തരമൊരു ചര്‍ച്ച നടത്തിയതെന്നും സംവിധായകന്‍ പറയുന്നു. ഗൗരവകരമായ ചര്‍ച്ചയൊന്നും ഇതുവരെയും നടത്തിയിട്ടില്ല.

ആരഭിനയിച്ചാലും പ്രശ്‌നമില്ല

തന്റെ സിനിമകള്‍ അന്താരാഷ്ട്ര വേദികളിലാണ് കൂടുതലായും പ്രദര്‍ശിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമയില്‍ ആരഭിനയിച്ചാലും പ്രശ്‌നമില്ല. സിനിമയുടെ ക്വാളിറ്റിക്കാണ് പ്രാധാന്യം നല്‍കുന്നത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയേയും അറിയില്ല

അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശനം കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയേയും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താരനിര്‍ണ്ണയത്തിനും അപ്പുറത്ത് സിനിമയുടെ ക്വാളിറ്റിക്കാണ് പ്രാധാന്യം നല്‍കാറുള്ളത്.

മോഹന്‍ലാല്‍ അഭിനയിച്ചാല്‍

തന്റെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചുവെന്നത് കൊണ്ട് കേരളത്തില്‍ മൈലേജുണ്ടാകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിനെ സമീപിക്കുമോ?

മോഹന്‍ലാലിനെ നായകനാക്കി ഇനി ഒരു സിനിമയെടുക്കുമോയെന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടെങ്കില്‍ അഭിനയിക്കാം എന്നല്ലാതെ തനിക്ക് വലിയ താല്‍പര്യമൊന്നും ഇല്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

English summary
Dr Biju's response about Mohanlal's comment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam