twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Dr.Biju: താരരാജാക്കന്മാരുടെ അടി കൊള്ളാനും പരിഹസിക്കാനുമുള്ളതാണ് കറുത്ത നടന്മാര്‍!

    |

    നവാഗതനായ സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിറിനെ നായകനാക്കി നിര്‍മ്മിച്ച സിനിമ റിലീസിനെത്തി ആദ്യദിനം മുതല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലായിരുന്നു സുഡാനി ഫ്രം നൈജീരിയയുടെ വരവ്.

    സെവന്‍സ് കളിക്കാനെത്തുന്ന ആഫ്രിക്കന്‍ വംശജരെയാണ് സുഡാനികള്‍ എന്നും ഇപ്പോള്‍ സുഡുവെന്നും വിശേഷിപ്പിക്കുന്നത്. അങ്ങനെ ഫുട്‌ബോള്‍ കളിക്കാനായി മലപ്പുറത്തെത്തിക്കുന്ന നൈജീരിയക്കാരന്‍ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ കിടിലന്‍ പെര്‍ഫോമന്‍സ് ആയിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്ക് തന്ന പ്രതിഫലം വളരെയധികം കുറഞ്ഞ് പോയി എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയായിരുന്നു സാമുവല്‍.. സാമുവലിന് മറുപടിയുമായി ഡോ.ബിജു എത്തിയിരിക്കുകയാണ്.

    സാമുവല്‍ പറഞ്ഞത്..

    സാമുവല്‍ പറഞ്ഞത്..

    മാര്‍ച്ച് 23 ന് തിയറ്ററുകളിലേക്കെത്തിയ സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണങ്ങള്‍ നേടി സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. സൗബിന്‍ ഷാഹിറിനൊപ്പം സാമുവല്‍ അബിയോളാ റോബിന്‍സനായിരുന്നു ശ്രദ്ധേയമായ വേഷം ചെയ്തത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറാന്‍ സാമുവലിന് കഴിഞ്ഞിരുന്നു. സിനിമ റിലീസിനെത്തിയതോടെ എല്ലാവരും സുഡു മോനെ സ്‌നേഹിക്കാനും തുടങ്ങി. എന്നാല്‍ സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍ തനിക്ക് തന്ന പ്രതിഫലം വളരെ കുറഞ്ഞ് പോയെന്നും താന്‍ കറുത്ത നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട കാര്യവും സാമുവല്‍ പറഞ്ഞിരുന്നു.

    തുച്ഛമായ പ്രതിഫലം

    തുച്ഛമായ പ്രതിഫലം

    സിനിമ ഹിറ്റായി ജൈത്രയാത്ര തുടരുകയാണെങ്കിലും രണ്ട് ലക്ഷത്തില്‍ താഴെയുള്ള പ്രതിഫലമായിരുന്നു തനിക്ക് കിട്ടിയത്. സിനിമ വിജയിച്ചാല്‍ താന്‍ തിരിച്ച് നൈജീരിയയിലേക്ക് പോകുന്നതിന് മുന്‍പ് തനിക്ക് സന്തോഷം നല്‍കുന്ന ഒരു തുക നല്‍കാമെന്ന് അവര്‍ വാക്കാല്‍ വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ അത് പാലിക്കപ്പെട്ടിരുന്നില്ല. വെറും 7000 രൂപയാണ് തനിക്ക് എയര്‍പോര്‍ട്ട് ചിലവായി തന്നത്. തുടങ്ങി നിരവധി കാര്യങ്ങളായിരുന്നു സാമുവല്‍ ഉന്നയിച്ചത്. മാത്രമല്ല ഞാന്‍ കേരളത്തിനോ കേരള ജനതയ്‌ക്കോ എതിരായിട്ടല്ലെന്നും സാമുവല്‍ വ്യക്തമാക്കിയരുന്നു. സംഭവത്തില്‍ പ്രതികരണവുമായി ഡോ. ബിജു രംഗത്തെത്തിയിരിക്കുകയാണ്.

    ബിജു പറയുന്നതിങ്ങനെ...

    ബിജു പറയുന്നതിങ്ങനെ...

    യാതൊരു വിധ തൊഴില്‍ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത, ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന ഒരു മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകളും. ഒരേ സെറ്റില്‍ മൂന്ന് തരം ഭക്ഷണം പോലും വിളമ്പുന്ന വിവേചനം ഇന്നും നിലനില്‍ക്കുന്ന ഒരിടം. താരങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നല്‍കാന്‍ ഒരു മടിയും ഉണ്ടാകാറില്ല. പക്ഷെ രാപകല്‍ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്‌നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷന്‍ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു ദിവസം കൂലിപ്പണിയെടുത്താല്‍ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ് മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും.

    സെറ്റിലെ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍

    സെറ്റിലെ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍

    രാവിലെ 6 മണിക്ക് തന്നെ സെറ്റിലെത്തുന്ന ലൈറ്റ് ടെക്‌നിഷ്യന്മാരും, പ്രൊഡക്ഷന്‍ ബോയിയും, ഡ്രൈവര്‍മാരും, ആര്‍ട്ട്, ഡയറക്ഷന്‍ അസിസ്റ്റന്റ്മാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിങ് പൂര്‍ത്തിയാക്കി രാത്രി ഏറെ വൈകി ആകും. വലിയ താരങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരാം ഇഷ്ടമുള്ളപ്പോള്‍ പോകാം. അവര്‍ക്ക് തൊഴിലിന്റെ ഒരു പ്രൊഫഷണലിസവും ബാധകമല്ല. അവര്‍ക്ക് വേണ്ടി എത്ര നേരവും കാത്ത് നില്‍ക്കാം, എത്ര നേരത്തെയും ഷൂട്ടിങ് നിര്‍ത്താം. പക്ഷെ ഒരു അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളി രാത്രി ഷൂട്ട് നീണ്ടു പോയാല്‍ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ സിനിമയില്‍ അത് വലിയ കുറ്റകൃത്യമാണ്. ഒരു അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ മിനിമം വേതനം ചോദിച്ചാല്‍ അവന്‍ പിറ്റേന്ന് വീട്ടിലേക്ക് ബാഗ് പായ്ക്ക് ചെയ്യണം. പുരുഷ താരങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കും പക്ഷെ സ്ത്രീ അഭിനേതാക്കള്‍ കിട്ടുന്നത് വാങ്ങി പൊയ്‌ക്കോണം. സ്ത്രീകള്‍ പണിയെടുക്കുന്നുവെങ്കില്‍ അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സ്‌പെയ്‌സ് പോലും ഒരുക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കാറു പോലുമില്ലാത്ത ആണിടങ്ങള്‍ ആണ് ഭൂരിപക്ഷം സിനിമാ സെറ്റുകളും. അതേപോലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ചില നിര്‍മാതാക്കള്‍ക്കും പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ക്കും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും തെറി വിളിച്ചു മെക്കിട്ട് കേറാനുള്ളവരാണ് സെറ്റിലെ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍.

    മലയാള സിനിമയുടെ സംസ്‌കാരം

    മലയാള സിനിമയുടെ സംസ്‌കാരം

    ചില സെറ്റുകളില്‍ മൂന്ന് തരം ഭക്ഷണം പോലും നല്‍കാറുണ്ട്.തൊഴിലിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചുള്ള വിവേചനം. അന്‍പതോ നൂറോ ദിവസത്തെ ഒരു സിനിമയുടെ ചിത്രീകരണത്തിന് ജോലി ചെയ്യാനായി എത്തുമ്പോള്‍ പ്രധാന താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും മാത്രമാണ് ഒരു കരാറില്‍ ഏര്‍പ്പെടുന്നത്. ബാക്കി പണിയെടുക്കുന്ന ഭൂരിഭാഗം ആളുകളും കരാറിന്റെ പുറത്തല്ല ജോലി ചെയ്യുന്നത്. തൊഴില്‍പരമായ ഒരു ക്ലാസ്സ് വിഭജനവും വിവേചനവും വല്ലാതെ നില നില്‍ക്കുന്ന, നില നിര്‍ത്തി പോരുന്ന, സോഷ്യലിസത്തിനു യാതൊരു പ്രസക്തിയും ഇല്ലാത്ത ഒരു പണിയിടം ആണ് മലയാള സിനിമ. ചെറുതല്ലാത്ത വംശീയതയും അവിടെ പ്രകടമായി തന്നെ നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് നന്മ ഒക്കെ സ്‌ക്രീനില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി സ്‌ക്രീനിന് പുറത്ത് അതൊന്നും പ്രതീക്ഷിക്കരുത് സാര്‍.. ഇത് മലയാള സിനിമയാണ്.. ആദ്യ സിനിമയില്‍ നായികയായി അഭിനയിച്ച ഒരു കീഴാള സ്ത്രീയെ അവരുടെ വീട് കത്തിച്ചു തമിഴ് നാട്ടിലേക്ക് ഓടിച്ചു വിട്ടാണ് നമ്മള്‍ മലയാള സിനിമയുടെ സംസ്‌കാരം തുടങ്ങി വെച്ചത്.

    കറുത്ത നിറമുള്ളവര്‍

    കറുത്ത നിറമുള്ളവര്‍

    അതിന് ശേഷം 90 വര്‍ഷമായിട്ടും ഒരു കറുത്ത നിറമുള്ള സ്ത്രീയെ നായികാ വേഷത്തില്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്തവരാണ് സാര്‍ ഞങ്ങള്‍. (കറുത്ത നിറമുള്ള നായികയെ വേണമെങ്കില്‍ ഞങ്ങള്‍ വെളുത്ത ശരീരത്തെ കറുപ്പ് പെയിന്റ്റടിച്ചു അഭിനയിപ്പിക്കും. കറുത്ത നടന്മാരാകട്ടെ ഞങ്ങളുടെ താര രാജാക്കന്മാരുടെ അടി കൊള്ളാനും വംശീയമായി അപഹസിച്ചു ചിരിപ്പിക്കാനും, തറ കോമഡി ഉത്പാദിപ്പിക്കാനും ഉള്ള അസംസ്‌കൃത വിഭവമാണ് ഞങ്ങള്‍ക്ക്... തൊലിയുടെ നിറവും, വംശവും, ലിംഗവും, ചെയ്യുന്ന ജോലിയുടെ ഇനവും ഒക്കെ നോക്കി ആളുകളെ വേര്‍തിരിക്കുന്ന ഇടമാണ് ബ്രോ മലയാള സിനിമ. അവിടെയാണ് ഒരു കറുത്ത നിറമുള്ള അഭയാര്‍ത്ഥി, ലോകത്ത് ഏറ്റവും കൂടുതല്‍ വംശീയത നേരിടുന്ന ഒരു രാജ്യത്തിലെ പൗരന്‍ തൊഴില്‍ വിവേചനത്തെപ്പറ്റിയും അര്‍ഹമായ കൂലിയെപ്പറ്റിയും ഒക്കെ ഒരു ചര്‍ച്ച ഉയര്‍ത്തി വിടുന്നത്.. കുറഞ്ഞപക്ഷം കെട്ടിയടയ്ക്കപ്പെട്ട സിനിമാ സൈറ്റുകളിലെ വെള്ളി വെളിച്ചത്തിന് അപ്പുറം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങാന്‍ ഒരു നിമിത്തമാകുന്നു ഇത്.

    മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

    Saranya Mohan: തടിച്ചി എന്ന് വിളിച്ചവര്‍ക്കുള്ള ചുട്ട മറുപടിയുമായി നടി ശരണ്യ മോഹന്‍! മേക്കോവറിതാണ്!!Saranya Mohan: തടിച്ചി എന്ന് വിളിച്ചവര്‍ക്കുള്ള ചുട്ട മറുപടിയുമായി നടി ശരണ്യ മോഹന്‍! മേക്കോവറിതാണ്!!

    English summary
    Dr.Biju saying about Samuel Robinson
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X