twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യൻ ഫിലിം പ്രൊജക്റ്റ് പുരസ്കാരം; ജിതിൻ മോഹന്റെ ഡോ. പശുപാൽ മികച്ച ചിത്രം

    |

    ഏഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്റ്റിവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ എഫ് പി (ഇന്ത്യൻ ഫിലിം പ്രൊജക്റ്റ് ) ഫെസ്റ്റിവലിൽ മലയാളത്തിന് വിജയത്തിളക്കം. അമച്വർ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പ്ലാറ്റിനം പുരസ്കാരം തലശ്ശേരി സ്വദേശി ജിതിൻ മോഹൻ സംവിധാനം ചെയ്ത ഡോ. പശുപാൽ എന്ന ചിത്രം നേടി. മുംബൈ ആസ്ഥാനമായി നടക്കുന്ന ഫെസ്റ്റിവലിന്റെ പത്താമത്തെ സീസൺ അവാർഡ് പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്.

    dr pashupal

    മൊബൈൽ , അമച്വർ , പ്രഫഷണൽ വിഭാഗങ്ങളിൽ വിത്യസ്ത വിഷയങ്ങളിൽ ആയിരുന്നു മത്സരം. 18 രാഷ്ട്രങ്ങളിലെ നിന്ന് 322 നഗരങ്ങളിൽ നിന്നായി 3000 ത്തിൽപ്പരം ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. അവയിൽ നിന്നാണ് മലയാളം നേട്ടം കൊയ്തത്.

    തന്നിരിക്കുന്ന വിഷയത്തിൽ കഥ, തിരക്കഥ, ചിത്രീകരണം, എഡിറ്റിംഗ്, ഡബ്ബിംഗ്, സംഗീതം തുടങ്ങി എല്ലാ പ്രവർത്തികളും 50 മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ച് സമർപ്പിക്കണം എന്നതാണ് 50 ഹാവേഴ്സ് ഓഫ് ഫിലിം ചലഞ്ച് എന്ന മത്സര രീതി. ബോളിവുഡിലെ 4 പ്രശസ്ത സിനിമാസംവിധായകർ ആയിരുന്നു ജൂറി അംഗങ്ങൾ. ആദ്യമായാണ് ഒരു മലയാള ചിത്രം ഇവിടെ അവാർഡിന് അർഹമാകുന്നത്

    മൂപ്പൻ ഫിലിംസ് നിർമ്മിച്ച് ചിത്രത്തിന്റെ രചന ശിവപ്രസാദ് കാശിമാങ്കുളം നിർവഹിച്ചു. വിഷ്ണു രവീന്ദ്രൻ ഛായാഗ്ര ഹണവും നിർവഹിച്ച ചിത്രത്തിൽ സനിൽ സത്യദേവ്, സുജേഷ് മേപ്പയിൽ, അഭിലാഷ് മണി, ആദർശ് മറക്കാടൻ, ഗൗതം പ്രദീപ് എന്നിവരാണ് അഭിനേതാക്കൾ. അഭിനയിച്ചു. മിഥുൻ ചിത്ര സംയോജനവും. ഷഫീക് മണ്ണാർക്കാട് സംഗീത സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ സംവിധാന. സഹായി വൈശാഖ് മിത്രനും പ്രൊഡക്ഷൻ കൺട്രോളർ സുജേഷ് മേപ്പയിലുമാണ്. നിരവധി ഹൃസ്വ - ചലച്ചിത്രങ്ങളിൽ പിന്നണി പ്രവർത്തകരായ ഇവരുടെ കഴിഞ്ഞ വർഷത്തെ ചിത്രവും മികച്ച പത്തിൽ ഇടം നേടിയിരുന്നു.

    Read more about: movie
    English summary
    DR Pashupal Won Indian Film Project Best Short Movies Award,DR Pashupal,Indian Film Project
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X