twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴയ ലാലേട്ടനെ തിരിച്ച് കിട്ടി! തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഡ്രാമയും, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

    |

    Recommended Video

    ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് | Filmibeat Malayalam

    ജൂലൈയില്‍ റിലീസിനെത്തിയ നീരാളി പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാല്‍ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി വന്ന് മോഹന്‍ലാല്‍ അതിശയിപ്പിച്ചിരുന്നു. സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. പിന്നാലെ മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ കൂടി റിലീസിനെത്തിയിരിക്കുകയാണ്.

    വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും! ആദ്യരാത്രിയുടെ പോസ്റ്റര്‍ പുറത്ത്‌വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും! ആദ്യരാത്രിയുടെ പോസ്റ്റര്‍ പുറത്ത്‌

     പ്രിയ വീണ്ടും എത്തി!! ട്രോളന്മാർക്കും പണിയായി, ഈ പോലീസും കള്ളനും പൊളിച്ചു, തൻഹയുടെ ആദ്യ പ്രതികരണം പ്രിയ വീണ്ടും എത്തി!! ട്രോളന്മാർക്കും പണിയായി, ഈ പോലീസും കള്ളനും പൊളിച്ചു, തൻഹയുടെ ആദ്യ പ്രതികരണം

    മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം തന്നെ. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ റിലീസിനെത്തിയ ഡ്രാമയും മോശമില്ലാത്ത അഭിപ്രായമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്രാമയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

    കുഞ്ചാക്കോ ബോബനെ പ്രിയ മാത്രമല്ല ആരാധകരും ഞെട്ടിച്ചു! പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് കിടുക്കി!കുഞ്ചാക്കോ ബോബനെ പ്രിയ മാത്രമല്ല ആരാധകരും ഞെട്ടിച്ചു! പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് കിടുക്കി!

    ഡ്രാമ

    ഡ്രാമ

    രാവണപ്രഭു മുതലിങ്ങോട്ട് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകള്‍ ഹിറ്റായിരുന്നു. 2015 ല്‍ റിലീസിനെത്തിയ ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഡ്രാമ. ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിച്ചത്.

     നവംബര്‍ ഒന്നിന് റിലീസ്

    നവംബര്‍ ഒന്നിന് റിലീസ്

    കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥയുമായി ബ്രഹ്മാണ്ഡ സിനിമ വരുമെന്ന പ്രഖ്യാപനമായിരുന്നു നടന്നത്. ഇക്കൊല്ലം ഡ്രാമയുടെ റിലീസായിരുന്നു. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിച്ചിരിക്കുന്ന ഡ്രാമ കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചായിരുന്നു എത്തിയത്. അവധി ദിനത്തിലെത്തിയതായതിനാല്‍ പ്രതീക്ഷിച്ച വിജയം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ബിഗ് റിലീസായിട്ടായിരുന്നു ഡ്രാമയുടെ വരവ്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും മോശമില്ലാത്ത പ്രകടനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    ബിഗ് റിലീസ്

    ബിഗ് റിലീസ്

    ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അതിനൊപ്പമാണ് കേരളത്തില്‍ 140 ഓളം സ്‌ക്രീനുകളില്‍ ഡ്രാമ റിലീസ് ചെയ്തിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 27 ഷോ ആയിരുന്നു റിലീസ് ദിവസം ലഭിച്ചിരുന്നത്. മുന്‍കൂട്ടി ബുക്കിംഗും തകൃതിയായി നടന്നിരുന്നു. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ ഡ്രാമ റിലീസ് ദിവസം മോശമില്ലാത്ത പ്രകടനമായിരുന്നു നടത്തിയിരിക്കുന്നതെന്ന് വിലയിരത്താം. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍ ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.

     മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍

    മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍

    ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത് 27 പ്രദര്‍ശനങ്ങളായിരുന്നു. അതില്‍ നിന്നും 5.11 ലക്ഷമാണ് ഡ്രാമ സ്വന്തമാക്കിയത്. 68.34% ഓക്യൂപന്‍സിയോടെയായിരുന്നു ഡ്രാമയുടെ ഓട്ടം. മോഹന്‍ലാലിന്റെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ നീരാളി 6.57 ലക്ഷമായിരുന്നു സ്വന്തമാക്കിയത്. നീരാളിയുടെ കാര്യം നോക്കുമ്പോള്‍ ആദ്യദിവസം ഡ്രാമയ്ക്ക് അതിനൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ള കാര്യം വ്യക്തമാണ്. എന്നാല്‍ തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന നല്ല പ്രതികരണം സിനിമയ്ക്ക് അനുഗ്രഹമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

    കൊച്ചുണ്ണിയുടെ റെക്കോര്‍ഡ്

    കൊച്ചുണ്ണിയുടെ റെക്കോര്‍ഡ്

    കേരളത്തില്‍ 350 ന് മുകളില്‍ തിയറ്ററുകളിലായിരുന്നു കായംകുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 62 ഷോ യും ലഭിച്ചിരുന്നു. ഇതില്‍ നിന്നും 1920 ലക്ഷത്തിന് മുകളില്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കേരള ബോക്‌സോഫീസില്‍ 5 കോടി 3 ലക്ഷം രൂപയായിരുന്നു റിലീസ് ദിവസം കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചത്. അതിവേഗം അമ്പത് കോടി ക്ലബ്ബിലേക്കെത്തിയ സിനിമ ഉടന്‍ തന്നെ നൂറ് കോടി എന്ന ലക്ഷ്യം മറികടക്കുമെന്നാണ് സൂചന.

    English summary
    Drama Box Office Collection (Day 1): A Decent Opening For The Mohanlal-Ranjith Movie!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X