»   » നയന്‍താരയെ പ്രണയിച്ചു, പൊലീസ് കള്ളനെ പിടിച്ചു.. സിനിമാ കഥയെ വെല്ലുന്ന അറസ്റ്റ്!!

നയന്‍താരയെ പ്രണയിച്ചു, പൊലീസ് കള്ളനെ പിടിച്ചു.. സിനിമാ കഥയെ വെല്ലുന്ന അറസ്റ്റ്!!

Written By:
Subscribe to Filmibeat Malayalam

അതെ, സംഭവം സത്യമാണ്.. ബീഹാറില്‍ ഒരു കുപ്രസിദ്ധ കള്ളനെ പിടികൂടാന്‍ പൊലീസ് പ്രയോഗിച്ച തന്ത്രത്തില്‍ കള്ളന്‍ വീണു. പട്‌നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ധര്‍ഭാഗ് ജില്ലയിലാണ് സംഭവം.

എന്ത് മരുന്നാണ് നയന്‍ കഴിക്കുന്നത്.. ഈ ലുക്കിന്റെ രഹസ്യം വെളിപ്പെടുത്താമോ...?

ബിജെപി നേതാവ് സഞ്ജയ് കുമാര്‍ മഹതോയുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ മോഷണം പോവുകയും അദ്ദേഹം ധര്‍ഭാഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടറായ മധുബാല ദേവിയാണ് കേസ് അന്വേഷിച്ചത്.

 nayan

അന്വേഷണത്തില്‍ മൊബൈല്‍ കള്ളന്‍ ഇപ്പോഴും ഉപയോഗിയ്ക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ മധുബാല ദേവി, കാമുകി വേഷമണിഞ്ഞ് നിരന്തരം അയാളെ വിളിക്കുകയുണ്ടായി. മുഹമ്മദ് ഹുസൈന്‍ എന്നയാളാണ് ഫോണ്‍ മോഷ്ടിച്ചത്.

താങ്കളോട് എനിക്ക് മുടിഞ്ഞ പ്രണയമാണെന്ന് പറഞ്ഞപ്പോള്‍, ഫോണ്‍ വിളിക്കുന്ന ആളുടെ ഫോട്ടോ കാണണമെന്നായി ഹുസൈന്‍. മധുബാല തന്റെ ഫോണിന്റെ പ്രൊഫൈല്‍ പിക്ചര്‍ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി നയന്‍താരയുടേതാക്കി, പ്രൊഫൈല്‍ നോക്കാന്‍ ആവശ്യപ്പെട്ടു.

നയന്‍താരയുടെ ഫോട്ടോ കണ്ടതും ഹുസൈന്‍ പ്രണയത്തില്‍ വീണു. പിന്നീട് സബ് ഇന്‍സ്‌പെക്ടര്‍ മധുബാല ദേവി ആവശ്യപ്പെട്ട ഇടത്ത് കാണാന്‍ വേണ്ടി ഹുസൈന്‍ എത്തി. അവിടെ വച്ച് തൊണ്ടി സഹിതം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

English summary
Dreaded Bihar gangster falls for actress 'Nayanthara’, gets arrested

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X