»   » ദൃശ്യത്തിലൂടെ ഞങ്ങള്‍ക്ക് പണികിട്ടി: പക്രു

ദൃശ്യത്തിലൂടെ ഞങ്ങള്‍ക്ക് പണികിട്ടി: പക്രു

Posted By:
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ സിനിമകള്‍ വന്നതില്‍ പിന്നെ ഉണ്ടപക്രു, ഹരിശ്രീ അശോകന്‍, മാമൂക്കോയ തുടങ്ങിയ നടന്മാര്‍ക്ക് അവസരങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെ കഥയാകെ മാറി.

കുടുംബ കഥകള്‍ പറയാതെയായപ്പോള്‍ എനിക്കും മാമൂക്കായ്‌ക്കൊന്നും വേഷങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ക്കെല്ലാം പണികിട്ടിയെന്നാണ് ഉണ്ടപക്രു പറയുന്നത്. വീണ്ടും തിരക്കുകളുടെ കാലം. അവശേഷിക്കുന്ന ന്യൂ ജനറേഷന്‍ ചിത്രങ്ങളെല്ലാം പെട്ടിക്കുള്ളില്‍ തന്നെയായപ്പോള്‍ വീണ്ടും ഞങ്ങള്‍ക്ക് തിരക്കുകളായെന്ന് പക്രു പറയുന്നു.

UndaPakru

ന്യ ജനറേഷന്‍ സിനിമകള്‍ വന്നതോടെ ഞങ്ങള്‍ക്ക് കാര്യമായ വേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വല്ല ഫഌറ്റിന്റെയും കാവല്‍ക്കാരനോ മറ്റോ ആകും. യൂണിഫോമൊക്കെ ഇട്ടു നില്‍ക്കുന്ന കാവല്‍ക്കാരന്‍. ചിലതില്‍ ഡയലോഗും ഉണ്ടാകില്ല. എന്നാല്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും കുടുംബ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൂടി. ഞങ്ങള്‍ക്ക് തിരക്കും- പക്രു പറഞ്ഞു.

ഇപ്പോള്‍ റാഫി മെക്കാര്‍ട്ടിന്‍ കൂട്ടു കെട്ടിലെ റാഫി ആദ്യമായി സംവിധാനം ചെയ്യുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് പക്രു അഭിനയിക്കുന്നത്. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനെ ഉദ്ധരിച്ച ബച്ചന്‍ എന്ന കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. പഴയ ഒരു സര്‍ക്കസുകാരന്‍. ഇപ്പോള്‍ നായകളെ പരിശീലിപ്പിക്കുന്നു. കീര്‍ത്തി മേനകയും ഹണി റോസുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
Drishyam gives chance to us says Undapakru.
Please Wait while comments are loading...

Malayalam Photos

Go to : More Photos