twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുത്തന്‍ ചിത്രങ്ങള്‍ നെറ്റില്‍; ഒരാള്‍ പിടിയില്‍

    By Lakshmi
    |

    ദൃശ്യം, ഒരു ഇന്ത്യന്‍പ്രണയകഥ തുടങ്ങിയ പുത്തന്‍ ചിത്രങ്ങള്‍ യുട്യൂബില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്വദേശിയായ പതിനേഴുകാരനാണ് പിടിയിലായത്. ആന്റി പൈറസി സെല്ലാണ് ജനുവരി 9ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.

    റിലീസ് ചെയ്ത് ഒരു മാസം പോലും തികയുന്നതിന് മുമ്പേയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം, ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങള്‍ ടൊറന്റ് സൈറ്റുകളിലും തുടര്‍ന്ന് യുട്യൂബിലും എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഇക്കാര്യം കാണിച്ച് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയത്. നിര്‍മ്മാതാക്കള്‍ ഇടപെട്ട് ചിത്രങ്ങള്‍ യുട്യൂബില്‍ നിന്നും നീക്കം ചെയ്യിച്ചിരുന്നു.

    Arrest

    തുടര്‍ന്നാണ് അന്വേഷണം ത്വരിതപ്പെടുത്തിയത്. ഉക്രെയിനില്‍ പഠിയ്ക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് ടൊറന്റ് സൈറ്റില്‍ നിന്നും ഡൗണ് ലോഡ് ചെയ്ത ചിത്രം യുട്യൂബില്‍ പ്രസിദ്ധീകരിച്ചതെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തിയതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍പ്പേരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് ആന്റി പൈറസി സെല്‍ അധികൃതര്‍ പറയുന്നത്.

    എ ക്ലാസ് തിയേറ്ററുകള്‍ വിടും മുമ്പുതന്നെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതോടെ കോടികള്‍ മുടക്കിയെടുക്കുന്ന ചിത്രങ്ങള്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

    English summary
    Anty Piracy Cell arrested one person in connection with uploading new Malayalam Film on Youtube
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X