»   » സൂപ്പര്‍ നായികയുടെ മാനേജരെ മയക്ക് മരുന്ന് കേസിന് അറസ്റ്റ് ചെയ്തു; സിനിമ മുഴുവന്‍ അളിഞ്ഞു നാറുന്നു !!

സൂപ്പര്‍ നായികയുടെ മാനേജരെ മയക്ക് മരുന്ന് കേസിന് അറസ്റ്റ് ചെയ്തു; സിനിമ മുഴുവന്‍ അളിഞ്ഞു നാറുന്നു !!

By: Rohini
Subscribe to Filmibeat Malayalam

സിനിമാ മേഖല മുഴുവന്‍ അളിഞ്ഞ് നാറുകയാണല്ലോ.. പെണ്ണ് പിടിയും ലൈംഗികതയും പിടിച്ചു പറിയും കൊലപാതകവും മയക്കമരുന്നും ... ഒരു തട്ടിക്കൊണ്ടു പോകല്‍ ശ്രമവും പീഡന ശ്രമവും കൊണ്ട് നാണം കെട്ട് തല താഴ്ത്തിയിരിയ്ക്കുകയാണ് മലയാള സിനിമ. അതേ സമയം തെലുങ്ക് സിനിമാ ലോകത്ത് മയക്ക് മരുന്ന് വേട്ടയാണ്.

മയക്ക് മരുന്ന് കേസിന് ദിലീപിന്റെ നായികയ്ക്ക് നോട്ടീസ്, എല്ലാവര്‍ക്കും കഷ്ട കാലം തന്നെ??

തെലുങ്കിലെ മുന്‍ നിരതാരങ്ങള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാരോപിച്ച് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ താരത്തിന്റെ മാനേജരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിയ്ക്കുന്നു.

kajal-manager

പ്രമുഖ നടി കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ റോണിയാണ് മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായത്. കാജലിന്റെ കൂടാതെ ലാവണ്യ ത്രിപതിയുടെയും രാശി ഖന്നയുടെയും മാനേജരായും റോണി പ്രവൃത്തിച്ചിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ഹൈദരബാദിലുള്ള വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ കിലോ കണക്കിന് മയക്ക് മരുന്ന് കണ്ടെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമയിലെ ചില പ്രമുഖര്‍ കുടുങ്ങും എന്നാണ് കേള്‍ക്കുന്നത്.

English summary
In a new twist to the drug scandal in Tollywood, Ronny, the manager of actress Kajal Aggarwal was arrested on Monday by Hyderabad police
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam