»   » വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് നടി അനിത നായരുടെ ഒരു വീഡിയോയായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ഏഷ്യാനെറ്റ് ചാനലിലെ അവതരാകന്‍ വിനു ചര്‍ച്ചകളില്‍ സംസാരിക്കുന്നതിനെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു അനിത വീഡിയോ പുറത്തിറക്കിയിരുന്നത്. ആദ്യം പലരും നടിയെ അനുകൂലിച്ച് സംസാരിച്ചിരുന്നെങ്കിലും പിന്നീട് സംഭവം അനിതയ്ക്ക് നേരെ തന്നെ തിരിയുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും ആദ്യമായൊരു ബഹിരാകാശ സിനിമ തെന്നിന്ത്യയില്‍ നിര്‍മ്മിക്കുന്നു! അതും ഈ ഭാഷയില്‍!!!

വിനുവിന്റെ ഭാര്യയെ കുറിച്ചും മറ്റ് കാര്യങ്ങളും ചൂണ്ടി കാണിച്ച് വളരെ മോശം ഭാഷയിലായിരുന്നു അനിതയുടെ പരാമര്‍ശം. ചാനല്‍ റേറ്റിങ്ങിന് വേണ്ടി ചെയ്യുന്ന പരിപാടി വളരെയധികം മോശമാണെന്നും തനിക്ക് പോയി ചത്തു കൂടെ എന്നും തന്റെ വിചാരം എന്താണെന്നുമടക്കം അനിത സംസാരിച്ച വാക്കുകള്‍ വൈറലായി മാറിയിരന്നു. എന്നാല്‍ അനിത സംസാരിച്ച വാക്കുകള്‍ മോശമായെന്ന് ചൂണ്ടി കാണിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

അനിത നായരുടെ തെറി വിളി

ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്‍ വിനു പറയുന്ന കാര്യങ്ങളില്‍ പ്രകോപിതയായിട്ടായിരുന്നു അനിത നായര്‍ രംഗത്തെത്തിയത്.

മോശം ഭാഷ

അനിതയുടെ രൂക്ഷമായ വിമര്‍ശനം വളരെയധികം വേഗത്തില്‍ വൈറലായി മാറിയുരന്നു. തെറിവിളിയും ആക്ഷേപങ്ങളുമായി അനിത സ്വയം കുഴിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് വേണം പറയാന്‍.

തെറ്റ് ചൂണ്ടി കാണിച്ച് ഭാഗ്യലക്ഷ്മി

നടിയുടെ വീഡിയോ കണ്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അനിതയുടെ വാക്കുകള്‍ ദിലീപിന് തന്നെ പണി കൊടുത്തിരിക്കുകയാണെന്ന് ചൂണ്ടി കാണിക്കുകയായിരുന്നു.

ദിലീപിന് ദ്രോഹം ചെയ്തിരിക്കുകയാണ്

ഒരു പക്ഷെ ദിലീപേട്ടന്‍ തെറ്റ് ചെയ്തിരിക്കാം അദ്ദേഹത്തിന് ഇത്തിരി സമയം കൊടുക്ക് എന്നതായിരുന്നു അനിതയുടെ വാക്കുകള്‍ എന്നാല്‍ അത് ദിലീപ് തെറ്റ് ചെയ്തു അത് തിരുത്താന്‍ ഇത്തിരി സമയം കൊടുക്കു എന്ന അര്‍ത്ഥത്തിലായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

വിനുവിനോടുള്ള വിമര്‍ശനം

നമുക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ വിമര്‍ശിക്കുമ്പോള്‍ നല്ല രീതിയില്‍ നല്ല വാക്കുകള്‍ കൊണ്ടാണ് വിമര്‍ശിക്കേണ്ടത്.

ലക്ഷ്മി നായരെ അസഭ്യം പറഞ്ഞത്

മുമ്പ് അനിത ലക്ഷ്മി നായരെ അസഭ്യം പറഞ്ഞ അനിതയ്ക്ക് മാത്രമെ അവിടെ എന്ത് നടന്നത് എന്ന് അറിയു. എന്നാല്‍ അത് കാണുന്ന പൊതുജനം കാണുന്നത് അനിതയെ മോശമായിട്ടെ കരുതു.

സ്ത്രീകള്‍ അസഭ്യം പറയുമ്പോള്‍

മറ്റൊരളെ വിമര്‍ശിക്കുമ്പോള്‍ ഭാഷ പ്രധാനപ്പെട്ട കാര്യമാണ്. ആരും അസഭ്യം പറയാന്‍ പാടില്ല. എന്നാല്‍ ഒരു സ്ത്രീ അസഭ്യം പറയുമ്പോള്‍ അവര്‍ ഒരു പക്ഷെ ഭാര്യയാണ്, അമ്മയാണ്, സഹോദരിയാണ് എന്നിങ്ങനെ പല റോളുകളുണ്ട്. അവര്‍ മോശം സംസാരം നടത്തുമ്പോള്‍ എങ്ങനെ ഉണ്ടാവും. അത്തരത്തില്‍ അനിതയ്ക്ക് എന്തെല്ലാം റോളുകളുണ്ട് അതൊന്ന് ആലോചിച്ച് നോക്കാനും ഭാഗ്യ ലക്ഷ്മി പറയുന്നു.

വിനുവിന്റെ ജോലിയാണ്

വിനു ഒരു ചാനല്‍ അവതാരകനാണ്. വിനു ചെയ്യുന്ന ജോലിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിന്റെ മേലാധികാരികളോടാണ് പറയേണ്ടത്. അതല്ല അയാള്‍ പറയുന്ന കാര്യങ്ങള്‍ അതിര് വിടുകയാണെങ്കില്‍ നമുക്ക് അദ്ദേഹത്തെ വിമര്‍ശിക്കാം എന്നാല്‍ അയാളുടെ കുടുംബത്തെ വിമര്‍ശിക്കാന്‍ പാടുണ്ടോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

English summary
Dubbing Artist Bhagya Lakshmi saying about Anitha Nair's viral video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam