»   » ഡ്രൈവിങ് അറിയുന്ന പെണ്‍ക്കുട്ടികള്‍ക്ക് ദുല്‍ഖറിന്റെ നായികയാകാം

ഡ്രൈവിങ് അറിയുന്ന പെണ്‍ക്കുട്ടികള്‍ക്ക് ദുല്‍ഖറിന്റെ നായികയാകാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ പുതുമുഖ നായികയെ തേടുന്നു. 18 നും 26നും ഇടയില്‍ പ്രായമുള്ള പെണ്‍ക്കുട്ടികള്‍ക്കാണ് മുന്‍ഗണന. താല്പര്യമുള്ള പെണ്‍ക്കുട്ടികള്‍ക്ക് handmadecasting@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കാം. എന്നാല്‍ നായികയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും ഡ്രൈവിങും അറിഞ്ഞിരിക്കേണ്ടതുണ്ട്.

സിനിമയുടെ ഫേസ്ബുക്ക് പേജിലാണ് പുതുമുഖങ്ങളെ ആവശ്യപ്പെട്ടുക്കൊണ്ട് പരസ്യം കൊടുത്തിരിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമീറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

dulquar

രാജേഷ് ഗോപിനാാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. സമീര്‍ താഹിര്‍, ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാന്‍ഡ് മേഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചിക്കൊണ്ടിരിക്കുന്നത്.

English summary
Dulquer Salmaan and Sameer Thahir, the highly popular actor-director duo is back with yet another project. The untitled movie is said to be a romantic thriller. The team has announced a casting call for the lead actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam