»   » അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖറിന്റെ വേഷം എന്താണെന്നോ...

അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖറിന്റെ വേഷം എന്താണെന്നോ...

Written By:
Subscribe to Filmibeat Malayalam

രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് ചിത്രത്തിലേക്ക് കടക്കും. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അമല്‍ ആദ്യമായാണ് ദുല്‍ഖറിനൊപ്പം ഒരു ചിത്രം ചെയ്യുന്നത്.

പൃഥ്വിരാജിന്റെ പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസാണ് അമല്‍, നീരദ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്ക് ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

dulquar

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ഡാന്‍സറായിട്ടാണ് എത്തുന്നത് എന്ന് കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ അമല്‍ നീരദ് ചിത്രത്തില്‍ ഡാന്‍സ് ചെയ്യുന്ന ആദ്യത്തെ നായകനും ദുല്‍ഖറായിരിക്കും.

ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. മാര്‍ച്ച് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും എന്നാണ് കേട്ടിരുന്നത്. കലിയാണ് ദുല്‍ഖറിന്റേതായി ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം

English summary
Amal Neerad is now set to do a movie with Dulquer Salman in the lead and we are hearing reports that Dulquer will play the role of a dancer in the movie and will be one of a kind movie in Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam