twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂജനറേഷന്‍ ആകാതിരിക്കാന്‍ ദുല്‍ക്കര്‍

    By Nirmal Balakrishnan
    |

    എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളോടെ ദുല്‍ക്കല്‍ സല്‍മാന്‍ ന്യൂജനറേഷന്‍ നായകന്‍ എന്ന ലേബലിലേക്കു ഒതുക്കപ്പെടുകയായിരുന്നു. അവസാനമായി ചെയ്ത ഈ രണ്ടു ചിത്രങ്ങളിലും നഗരകേന്ദ്രീകൃതമായ നായകനെയായിരുന്നു ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിച്ചിരുന്നത്. ഇതോടെ ദൂല്‍ക്കറിനെ തേടി വരുന്ന പുതിയ ചിത്രമെല്ലാം അതുപോലെയായി. അതില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയെന്തെന്നാലോചിക്കുമ്പോഴായിരുന്നു അഴകപ്പന്‍ പട്ടംപോലെ എന്ന സിനിമയുടെ കഥ പറയുന്നത്.

    സിനിമ നടക്കുന്നത് നഗരത്തിലാണെങ്കിലും അടിച്ചുപൊളിയുടെതായ ലോകമല്ല അഴകപ്പന്‍ ചിത്രീകരിക്കുന്നത്. തനി മലയാളം കഥാ പശ്ചാത്തലത്തിലാണ് പട്ടംപോലെ ചെയ്യുന്നത്. അതുതന്നെയായിരുന്നു ദുല്‍ക്കറിനെ ഈ കഥയിലേക്ക് ആകര്‍ഷിച്ചതും. ഫഹദ് ഫാസിലിനു പറ്റിയതുപോലെ ഒരേ ലേബലില്‍ ആയി പോകാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു പട്ടംപോലെ.

    Dulquar Salman

    കാള്‍ട്ടന്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മിക്കുന്നചിത്രത്തില്‍ നായിക മാളവിക മോഹനന്‍ ആണ്. പ്രമുഖ കാമറാമാന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക. കെ. ഗിരീഷ്‌കുമാര്‍ ആണ് തിരക്കഥയൊരുക്കുന്നത്.

    രണ്ടു ജനറേഷന്‍ തമ്മിലുള്ള ഹൃദയബന്ധമാണ് അഴകപ്പന്‍ പട്ടംപോലെയായി ചിത്രീകരിക്കുന്നത്. അച്ഛനും മക്കളും അമ്മയും മക്കളും തമ്മിലുള്ള ബന്ധം. മുന്‍പത്തേതില്‍ നിന്നു മാറി ഇപ്പോള്‍ സൗഹൃദമാണ് ഇവര്‍ക്കിടയിലുള്ളത്. എന്നാല്‍ ഈ സൗഹൃദത്തിനിടയിലും പരസ്പരം അറിയാതെ പോകുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഗിരീഷ്‌കുമാര്‍ എഴുതുന്നത്. അനൂപ് മേനോന്‍, ലാലു അലക്‌സ്, നന്ദു, അര്‍ച്ചന കവി, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    പട്ടംപോലെ എന്ന ചിത്രത്തിനു ശേഷം ദുല്‍ക്കര്‍ കരാര്‍ ചെയ്ത സലാല മൊബൈല്‍ എന്ന ചിത്രവും ന്യൂജനറേഷന്‍ എന്ന ലേബല്‍ മാറ്റുന്നതാണ്. നവാഗതനായ ശരത് ആണ് സംവിധാനം. നസ്രിയയാണ് നായിക.

    English summary
    Now, young star Dulquar have a label as a new generation hero. so he wish to cut the label through Pattam pole.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X