»   » സ്‌പൈഡര്‍ മാനാകുന്ന വാര്‍ത്തയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

സ്‌പൈഡര്‍ മാനാകുന്ന വാര്‍ത്തയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെയും നീരജ് മാധവിനെയുമൊക്കെ സോഷ്യല്‍ മീഡിയ ബിജെപിയില്‍ ചേര്‍ത്തു. ദുല്‍ഖറിനെ സ്‌പൈഡര്‍ മാനാക്കി. അതും ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ ഹോളിവുഡില്‍ അരങ്ങേറുന്നു എന്നും, സ്‌പൈഡര്‍ മാന്‍ വേഷം ചെയ്യുന്നു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് ദുല്‍ഖറും. 'സൂപ്പര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍!!!' എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതി.

Spider-Man ayi njaan ! Ethra manoharamaya nadakkatha swapnam !!!

Posted by Dulquer Salmaan on Thursday, March 31, 2016

അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയതായിരുന്നുവത്രെ ദുല്‍ഖര്‍. അവിടെ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയും അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമാണ് വാര്‍ത്തകളിള്‍ വന്നത്

dulquar-salmaan

ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകനുമായി സംസാരിക്കാന്‍ അടുത്ത മാസം തന്നെ ദുല്‍ഖര്‍ ബാങ്കോക്കിലേക്ക് പോകുമെന്നും പ്രതിഫലമായി ദുല്‍ഖറിന് ലഭിയ്ക്കുന്നത് 250 കോടി രൂപയാണെന്നും വാര്‍ത്തയില്‍ പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത വ്യാജ വാര്‍ത്ത പെട്ടന്നാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയായത്.

വാല്‍ക്കഷ്ണം: ഏപ്രില്‍ ഫൂള്‍ ആണെന്ന് കരുതി ഇങ്ങനെയൊക്കെ പറ്റിക്കാന്‍ പാടുണ്ടോ. ചാര്‍ലിയില്‍ ദുല്‍ഖര്‍ പറക്കുന്നത് കണ്ടിട്ടാണ് ഓഫര്‍ വന്നത് എന്ന് പറയാത്തത് ഭാഗ്യം!!

ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ദുല്‍ഖറിന്റെ കലി എന്ന ചിത്രത്തിലെ കലിപ്പന്‍ ലുക്ക് കാണൂ...

-
-
-
-
-
English summary
Dulquar Salmaan about acting in Spider man & Fast & Furious

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam