»   » ദുല്‍ഖറിന്റെ എബിസിഡി സിങ്കത്തെ ജയിയ്ക്കുമോ

ദുല്‍ഖറിന്റെ എബിസിഡി സിങ്കത്തെ ജയിയ്ക്കുമോ

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ക്കിടയില്‍ എന്താണ് വലിയ ഇടവേളകള്‍ എന്ന് ആലോചിക്കാത്തവരുണ്ടാകില്ല, ഇതിന് കാരണം കിട്ടുന്നതെന്തും കേറി ഏല്‍ക്കില്ലെന്നുള്ള ദുല്‍ഖറിന്റെ മനോഭാവം തന്നെയാണ്. കഥയും കഥാപാത്രവുമെല്ലാം നല്ലതാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ദുല്‍ഖറിനെ അഭിനയിക്കാന്‍ കിട്ടുകയുള്ളു, അല്ലെങ്കില്‍ റോളുമായി ക്ഷണിക്കാനെത്തുന്നവരോട് താരം ഒന്നും നോക്കാതെ നോ പറയും.


കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ പുതിയ ചിത്രം റീലീസിനൊരുങ്ങുകയാണ്. എബിസിഡി(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി) എന്ന ചിത്രം ജൂണ്‍ 14നാണ് റീലീസാകുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് എബിസിഡി സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പ് മമ്മൂട്ടിയെവച്ച് ബെസ്റ്റ് ആക്ടര്‍ എന്ന ഹിറ്റ് ചിത്രമെടുത്ത മാര്‍ട്ടിന്‍ മകനും ഒരു ഹിറ്റ് തന്നെയായിരിക്കും നല്‍കിയിരിക്കുന്നതെന്നാണ് പൊതുവേകരുതപ്പെടുന്നത്.

ABCD: American-Born Confused Desi


ചിത്രത്തില്‍ അക്കരക്കാഴ്ചകള്‍ എന്ന അമേരിക്കന്‍ സീരിയലിലൂടെ പ്രശസ്തനായ ജേക്കബ് ഗ്രിഗറിയും അഭിനയിക്കുന്നുണ്ട്. അപര്‍ണഗോപിനാഥാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ട് മലയാളി യുവാക്കള്‍ കേരളത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് എബിസിഡിലെ പ്രമേയം.


ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് റിലീസ് ഡേറ്റ് അല്‍പം ടെന്‍ഷനുണ്ടാക്കാന്‍ സാധ്യതയുണ്ട്. കാരണം അന്നുതന്നെയാണ് തമിഴ്താരം സൂര്യയുടെ സിങ്കം ടുവെന്ന ബിഗ് ബജറ്റ് ചിത്രവും റിലീസാകുന്നത്. കേരളത്തില്‍ നൂറോളം കേന്ദ്രങ്ങളില്‍ സിങ്കം 2 റിലീസ് ചെയ്യുന്നുണ്ട്. സൂര്യയുടെ സിങ്കത്തോട് ജയിച്ചുകയറാനുള്ള കരുത്ത് ദുല്‍ഖറിന്റെ അബിസിഡിയ്ക്കുണ്ടോയെന്ന് കാത്തിരുന്ന് കാണാം.

English summary
ABCD: American-Born Confused Desi is a Malayalam comedy film directed by Martin Prakkat featuring Dulquar Salmaan, Aparna Gopinath and Jacob Gregory in the lead roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam