twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറും ഫഹദും എത്തി, നിവിന്‍ പോളിയെ അനുഗ്രഹിച്ചു!

    By Aswathi
    |

    ആദ്യമേ പറയാം, ഇത് നിവിന്‍ പോളിയുടെ പുതിയ സിനിമയുടെ പൂജയ്ക്ക് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും വന്ന കാര്യമാണ് പറയുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നിവിനും ഫഹദും ദുല്‍ഖറും ഇനി എപ്പോള്‍ ഒന്നിക്കും എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അവര്‍ വീണ്ടും ഒന്നിച്ചു, പക്ഷെ പുതിയ സിനിമയ്ക്ക് വേണ്ടിയല്ല!

    നേരം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം എന്ന ചിത്രത്തിന്റെ പൂജയ്ക്കാണ് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും എത്തി നിവിന്‍ പോളിയെ അനുഗ്രഹിച്ചത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രത്തോടൊപ്പം അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

    premam

    അല്‍ഫോണ്‍സ് വിളക്കു കൊളുത്തുന്നതും നിവിനും ഫഹദും ദുല്‍ഖറും സമീപം നില്‍ക്കുന്നതുമാണ് ചിത്രം. മൂവരും ഒന്നിച്ച് ഒരു പുതിയ ചിത്രം ഒരുങ്ങാന്‍ പോകുന്നു എന്ന് തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വേണ്ടിയാണ് അല്‍ഫോണ്‍സ് ഇങ്ങനെ ഒരു പോസ്റ്റ് ഇപ്പോള്‍ ഇട്ടത്. നിവിനാണ് ചിത്രത്തിലെ ഹീറോയെന്നും ഫഹദും ദുല്‍ഖറും ഞങ്ങളെ അനുഗ്രഹിക്കാന്‍ വന്നതാണെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കുന്നു.

    ഒത്തിരി സസ്പന്‍സോടുകൂടിയാണ് അല്‍ഫോണ്‍സും നിവിനും പ്രേമിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരിക്കിലും സിനിമാ പ്രേമികള്‍ ചൂഴ്ന്ന് നടത്തിയ അന്വേഷണത്തില്‍ ചിത്രത്തില്‍ നിവിനിന് മൂന്ന് നായികമാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണത്രെ ചിത്രം. നേരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേമത്തിന് പിന്നിലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിട്ടുണ്ട്.

    ചിത്രത്തിന് വേണ്ടി അല്‍ഫോണ്‍സ് ഒരു പ്രത്യേകതരം നൃത്തരംഗം ഒരുക്കുന്നുണ്ടത്രെ. ഈ നൃത്തരംഗം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ എന്റര്‍ടൈമെന്റ് ബാനറിന്റെ കീഴില്‍ അദ്ദേഹം തന്നെയാണ് പ്രേമം നിര്‍മിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സി'ലൂടെയാണ് അന്‍വര്‍ റഷീദ് നിര്‍മാണ രംഗത്തെത്തിയത്.

    English summary
    Dulquar Salman and Fahad Fazil came and blessed the whole team of Premam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X