»   » ജൂനിയര്‍ ആടുതോമയുടെ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍

ജൂനിയര്‍ ആടുതോമയുടെ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
ആടുതോമയെ ഓര്‍മ്മയില്ലേ? കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിയ്ക്കുന്ന സ്ഫടികത്തിലെ തോമയെന്ന കഥാപാത്രത്തെ ആരും മറക്കാന്‍ വഴിയില്ല... മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്ന്. സ്ഫടികത്തിലെ ജൂനിയര്‍ ആടുതോമയെയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം ആവിഷ്‌ക്കരിച്ച ബാലതാരത്തിന്റെ പേര് രൂപേഷ് പീതാംബരന്‍.

സ്ഫടികത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും രൂപേഷ് പിന്നെ അധികമൊന്നും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രൂപേഷ് സിനിമയുടെ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. അതും ക്യാമറയ്ക്ക് പിന്നില്‍. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ റോളുകളിലാണ് രൂപേഷിന്റെ സിനിമയിലേക്കുള്ള രണ്ടാംവരവ്.

രൂപേഷിന്റെ ആദ്യചിത്രത്തില്‍ നായകനാവുന്നത് മോളിവുഡിലെ പുതിയ കണ്ടെത്തല്‍ ദുല്‍ഖര്‍ സല്‍മാനാണ്. ആഗസ്റ്റ് 5ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിയ്ക്കുന്ന ചിത്രം വി സി ഐ മൂവിന്റെ ബാനറില്‍ വി സി ഇസ്മയിലാണ് നിര്‍മിക്കുന്നത്. ശ്രീനിവാസന്‍ , റിയ സൈറ (22 ഫീമൈല്‍ കോട്ടയം ) വിനയ് ഫോര്‍ട്ട്, വിഷു രാഗവ്, അനു മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍ . ചായാഗ്രഹണം ഹരി നായര്‍, സംഗീതം റോബ്ബി അബ്രഹാം. ഗാനങ്ങള്‍ റഫീക്ക് അഹമ്മദ്.

പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിന് വേണ്ടിയാണ് രൂപേഷ് സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നത് എന്നാല്‍ സ്‌കൂള്‍, കോളെജ് പഠനകാലത്ത് ഷോര്‍ട് ഫിലിമുകള്‍ക്കും ഡ്രാമകള്‍ക്കും രൂപേഷ് തിരക്കഥയെഴുതിയിരുന്നു. സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന രൂപേഷ് മലയാള സിനിമയ്ക്ക് പുതിയൊരു വാഗ്ദാനമാവുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
After Ustad Hotel Dulquar Salman will do lead role in Roopesh Peethambaran’s debut movie. Shotting will start on Augusy 5th at Kochi. VC.Ismail will produce the movie under the banner of CI Movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam