Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 3 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 3 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ക്കറിനെ തമിഴ് രക്ഷിക്കുമോ
ദുല്‍ക്കര്‍ സല്മാന് മലയാള സിനിമയില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ യുവനായകന്മാരുടെ എണ്ണം ഇന്നത്തെപോലെയുണ്ടായിരുന്നില്ല. പൃഥ്വിരാജും ഫഹദ് ഫാസിലും മാത്രമേ എതിരാളിയായി ഉണ്ടായിരുന്നുള്ളൂ. ഫഹദ് ആണെങ്കില്‍ ഇത്രയും ശക്തനായിരുന്നില്ല. പൃഥ്വിക്കും കാര്യമായ നേട്ടമൊന്നുമില്ലാത്ത സമയമായിരുന്നു. നിവിന്പോളിയാണെങ്കില് വന്നിട്ടേയുണ്ടായിരുന്നുള്ളൂ.
എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞപ്പോഴേക്കും എല്ലാവരും ശക്തരായ താരങ്ങളായി. ആരായിരിക്കും ഇവരില്‍ ഒന്നാമന് എന്ന മല്‍സരം നടക്കുകയായിരുന്നു. എന്നാല്‍ രണ്ടു ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ദുല്‍ക്കര്‍ സല്‍മാന്റെ സ്ഥാനം ആശങ്കയിലായി. പട്ടംപോലെയും സലാലാ മൊബൈല്‍സും പരാജയപ്പെട്ടത് ദുല്‍ക്കറിന് വന്‍ തിരിച്ചടിയായി. മലയാളത്തില്‍ പരാജയപ്പെട്ടെങ്കിലും ഇനി പ്രതീക്ഷ തമിഴ് ആണ്. ബാലാജി മോഹന്റെ വായ് മൂടി പേസുവോം എന്ന ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. ഈ ചിത്രമെങ്കിലും വിജയിച്ചില്ലെങ്കില്‍ ദുല്‍ക്കറിന്റെ സ്ഥാനം പല യുവതാരങ്ങള്‍ക്കും പിന്നിലാകും.
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ക്കര്‍ സിനിമയില്‍ എത്തിയത്. ചിത്രം ആവറേജ് ഹിറ്റായതോടെ മമ്മൂട്ടിയുടെ മകന് എന്ന ലേബലില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. പിന്നീട് വന്ന തീവ്രം ഒരു തിരിച്ചടിടായിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ഫഹദിന് മലയാളത്തില്‍ നല്ലൊരു സ്ഥാനം നേടികൊടുത്തത്. എന്നാല്‍ പിന്നീടു വന്ന ചിത്രങ്ങളൊന്നും ദുല്‍ക്കറിനു നേട്ടമുണ്ടാക്കിക്കൊടുത്തില്ല. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രവും ആവറേജ് ഹിറ്റായിരുന്നു. അതേപോലെ എബിസിഡി എന്ന ചിത്രവും വന്‍ വിജയം നേടാന്‍ സാധിച്ചില്ല.
ഈ ചിത്രത്തിനു ശേഷം ചെറിയൊരു ഇടവേളയെടുത്താണ് പട്ടംപോലെ ചെയ്തത്. പിതാവ് മമ്മൂട്ടിയെ പോലെ മോശം സമയത്തിലൂടെയാണ് ദുല്‍ക്കറും കടന്നുപോകുന്നത്. ശരത് സംവിധാനം ചെയ്ത സലാലാ മൊബൈല്‍സ് വന്‍ പ്രതീക്ഷയുണര്‍ത്തിയാണ് വന്നത്. എന്നാല്‍ ആദ്യദിവസം തന്നെ ചിത്രം കാണാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു. ദുല്‍ക്കറിന്റെ ആദ്യ തമിഴ് ചിത്രം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. നസ്റിയയാണ് അതിലെ നായിക. രണ്ടുപേരുടെയും ആദ്യ ചിത്രത്തിനേറ്റ തിരിച്ചടി തമിഴ് ചിത്രത്തിനുണ്ടാകില്ല എന്നു പ്രതീക്ഷിക്കാം.