»   » മമ്മൂട്ടിയ്ക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ ഇങ്ങനെ...നോക്കൂ...

മമ്മൂട്ടിയ്ക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ ഇങ്ങനെ...നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

ഇന്ന് (സെപ്റ്റംബര്‍ ഏഴ്), കാണാന്‍ ഇപ്പോഴും കിടിലന്‍ ലുക്കാണെങ്കിലും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ 64 ആം ജന്മദിനം ആഘോഷിക്കുകയാണ്. വെള്ളിത്തിരയില്‍ നിന്ന് പല പ്രമുഖരും ഇതിനോടകം മെഗാസ്റ്റാറിന് ആശംസകളുമായി എത്തിക്കഴിഞ്ഞു.

മമ്മൂട്ടിയ്ക്ക് ആശംസകളറിയിക്കുന്ന ചിലരെ ആരാധകര്‍ നോക്കി നില്‍ക്കുന്നുണ്ട്. അതിലൊന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആശംസയാണ്. വാപ്പച്ചിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെത്തി.

mammootty-dulquar

'ഹാപ്പി ബേര്‍ത്ത് ഡേ വാപ്പച്ചീ, എന്റെ മെഗാസ്റ്റാര്‍, എന്റെ ഹീറോ, എന്റെ ബെസ്റ്റ് ബഡ്ഡി... ബാക്കിയുള്ളതൊക്കെ പേഴ്‌സണലായി തന്നെ ഇരിക്കട്ടെ' എന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. അതിനോടൊപ്പം ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്.

Happy birthday to my vappichi, my megastar, my hero, and my best buddy 󾌬󾌬󾌬 !The rest of this note I'll keep personal ☺️☺️

Posted by Dulquer Salmaan on Sunday, September 6, 2015

ഇതിനോടകം ദുല്‍ഖറിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ പോസ്റ്റ് ലൈക്കി കഴിഞ്ഞു. മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകളറിയിച്ചും മറ്റുമുള്ള കമന്റുകളും പോസ്റ്റിന് താഴെ കുമിയുന്നു.

English summary
Dulquar Salman wishing happy birthday to his father Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam