»   » ദുല്‍ഖര്‍ സല്‍മാന് ബോളിവുഡ് നായിക

ദുല്‍ഖര്‍ സല്‍മാന് ബോളിവുഡ് നായിക

Posted By:
Subscribe to Filmibeat Malayalam

രണ്ടു ചിത്രങ്ങളുടെ ജോലികളുമായി ദുല്‍ഖര്‍ സല്‍മാന്‍ തിരക്കിലാണ്. സലാല മൊബൈല്‍സ്, പട്ടം പോലെ എന്നിവയാണ് തയ്യാറായിക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ നസ്രിയ നസീമാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. അഴകപ്പന്‍ സംവിധാനം ചെയ്യുന്ന പട്ടം പോലെയിലാകട്ടെ മമ്മൂട്ടി കണ്ടെത്തിയ പുതുമുഖമായ മാളവിക മോഹനാണ് നായികയാവുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത മറ്റൊരു ചിത്രം കൂടി അണിയറയില്‍ ദുല്‍ഖര്‍ നായകനായി ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജന ഗല്‍റാണി(അര്‍ച്ചന ഗല്‍റാണി)യാണ് ദുല്‍ഖറിന് നായികയായി എത്തുന്നത്. കന്നഡ ചിത്രമായ ഗന്ധ ഹെന്‍ഡതി, മര്‍ഡറിന്റെ റീമേക്കായ ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ പ്രശസ്തയാണ് സഞ്ജന. കൂടാതെ നേരത്തേ മോഹന്‍ലാല്‍ നായകനായെത്തിയ കാസനോവ, മമ്മൂട്ടിച്ചിത്രം കിങ് ആന്റ് കമ്മീഷണര്‍ എന്നിവയിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്.

മൂന്ന് നായികമാരുള്ള ഈ ചിത്രം കിരണ്‍ ആണ് സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ദുല്‍ഖര്‍ സലാല മൊബൈല്‍സിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അരിയുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയാളത്തിലും തമിഴിലുമായിട്ടായിരിക്കും ഈ ചിത്രം ഒരുങ്ങുക.

English summary
The untitled movie will have Bollywood actress Sanjjanaa Galrani (Archana Galrani) as the heroine of Dulquar Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam