»   » ഇമ്മാനുവലിന്‍റെ എതിരാളി എബിസിഡി

ഇമ്മാനുവലിന്‍റെ എതിരാളി എബിസിഡി

Posted By:
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസിലെ സ്വപ്‌നതുല്യമായ പ്രയാണം ഈ വര്‍ഷവും തുടരാമെന്ന പ്രതീക്ഷയിലാണ് ലിറ്റില്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന എബിസിഡിയിലൂടെ മറ്റൊരു വമ്പന്‍ ഹിറ്റാണ് താരപുത്രന്‍ ലക്ഷ്യമിടുന്നത്.

യുഎസിലെ ചിത്രീകരണത്തിന് ശേഷം എബിസിഡിയുടെ അണിയറജോലികള്‍ അടുത്തമാസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സംവിധായകനും മറ്റുള്ളവരും. ദുല്‍ഖറിനൊപ്പം അക്കരക്കാഴ്ചകള്‍ ഫെയിം ഗ്രിഗറിയും പ്രധാനകഥാപാത്രമാവുന്ന ചിത്രത്തിലെ നായിക അപര്‍ണ ഗോപിനാഥാണ്.

ABCD

മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീസണായ ഏപ്രിലില്‍ വിഷുച്ചിത്രമായി എബിസിഡി തിയറ്ററുകളിലെത്തിയ്ക്കാമെന്നാണ് നിര്‍മാതാവായ തമീന്‍സ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. അങ്ങനെയാണെങ്കില്‍ മലയാളത്തില്‍ അപൂര്‍വമായൊരു താരയുദ്ധത്തിനാവും അടുത്ത വിഷുക്കാലം സാക്ഷ്യം വഹിയ്ക്കുക.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖരുടെയും സിനിമകള്‍ റിലീസാവുന്ന സീസണിലാണ് ദുല്‍ഖര്‍ ചിത്രവും തിയറ്ററുകളിലെത്തുക.

ഇനി മമ്മൂട്ടി ചിത്രമായ ഇമ്മാനുവലും എബിസിഡിയും ഒരേദിവസം തിയറ്ററുകളിലെത്തുമെന്നാണ് ചോദ്യമെങ്കില്‍ അങ്ങനെയുണ്ടാവില്ലെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സൂചന. ഇമ്മാനുവലിന്റെ റിലീസിന് രണ്ടാഴ്ച മുമ്പെങ്കിലും ദുല്‍ഖര്‍ ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് ധാരണയെന്ന് അറിയുന്നു. എന്തായാലും സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ഭീഷണിയാവാന്‍ എബിസിഡിയ്ക്ക് കഴിയുമോയെന്ന് കണ്ടുതന്നെ അറിയണം.

English summary
Dulquer Salmaan will be hoping to continue his dream run this year and kicking off the releases would be Martin Prakkat's ABCD
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam