»   » ഹാട്രിക്ക് ലക്ഷ്യവുമായി ദുല്‍ഖര്‍

ഹാട്രിക്ക് ലക്ഷ്യവുമായി ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam
Theevram
മോളിവുഡിലെ ഏതൊരു യുവതാരവും കൊതിയ്ക്കുന്ന ഒരു നേട്ടം സ്വന്തമാക്കാനായി ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു. തന്റെ പുതിയ ചിത്രമായ തീവ്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ ഒരു ഹാട്രിക്ക് ഹിറ്റ് നേടുകയാണ് താരപുത്രന്റെ ലക്ഷ്യം.

അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയും പിന്നീടു വന്ന ഉസ്താദ് ഹോട്ടലും നേടിയ ഗംഭീരവിജയം തീവ്രവും ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ദുല്‍ഖര്‍.

നവാഗതനായ രൂപേഷ് പീതംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിയ്ക്കുന്നത്. ശിഖ നായരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതോടെയാണ് മറ്റു പ്രൊജക്ടുകളെല്ലാം മാറ്റിവച്ച ദുല്‍ഖര്‍ തീവ്രം ചെയ്യാന്‍ തീരുമാനിച്ചത്. ഇത്ര പെട്ടെന്ന് സിനിമ ചെയ്യാന്‍ കഴിയുമെന്ന സംവിധായകന്‍ രൂപേഷും കരുതിയിിരുന്നില്ല. കഥ കേട്ടയുടനെ ദുല്‍ഖറും മറ്റൊരു താരമായ ശ്രീനിവാസനും സിനിമ ഉടന്‍ തന്നെ ചെയ്യാമെന്ന് സമ്മതിയ്ക്കുകയായിരുന്നുവെന്ന് രൂപേഷ് തന്നെ പറയുന്നു.

മോളിവുഡില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന ന്യൂജനറേഷന്‍ സിനിമകളിലൂടെയാണ് ദുല്‍ഖര്‍ തരംഗമായി മാറുന്നത്. തീവ്രം വിജയമാവര്‍ത്തിച്ചാല്‍ കരിയറിലെ ആദ്യ മൂന്ന് സിനിമകളും ഹിറ്റാക്കിയെന്ന അപൂര്‍വ നേട്ടമാവും ദുല്‍ഖറിനെ തേടിയെത്തുക. ചലച്ചിത്രലോകത്ത് അധികമാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്തൊരു നേട്ടമാണ് മമ്മൂട്ടി പുത്രനെ കാത്തിരിയ്ക്കുന്നതെന്ന് ചുരുക്കം.

English summary
After the success of his first two films, Second Show and Ustad Hotel, Dulquer Salmaan is all set to make it three in a row with Theevram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam