»   » വിസ കിട്ടാന്‍ കാത്തിരിക്കുന്നു, ദുല്‍ഖര്‍ യുഎസിലേക്ക്!!

വിസ കിട്ടാന്‍ കാത്തിരിക്കുന്നു, ദുല്‍ഖര്‍ യുഎസിലേക്ക്!!

By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ യുഎസ് യാത്രയ്ക്ക് ഒരുങ്ങുന്നു. അമല്‍ നീരദിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ദുല്‍ഖര്‍ യുഎസിലേക്ക് പോകുന്നത്. പ്രധാന ലൊക്കേഷനുകളായ കോട്ടയം, പാല എന്നിവടങ്ങളിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ യുഎസിലേക്ക് പോകാന്‍ അണിയറപ്രവര്‍ത്തകരും മറ്റ് കഥാപാത്രങ്ങള്‍ക്കും വിസ കിട്ടാന്‍ കാത്തിരിക്കുകയാണ്.

അമല്‍ നീരദ് തന്റെ പതിവ് രീതിയില്‍ നിന്ന് മാറ്റം വരുത്തിയാണ് ചിത്രം ഒരുക്കുന്നത്. ഇതൊരു ഫാമിലി എന്റര്‍ടെയിന്‍മെന്റ് ചിത്രമായിരിക്കും. കാര്‍ത്തികാ മുരളീധരനാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

dulquer

നേരത്തെ അനു ഇമ്മാനുവലിനെ നായികയാക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അനു ഇമ്മാനുവല്‍ പിന്മാറിയാതോടെയാണ് കാര്‍ത്തിക മുരളീധരനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ മുരളീധരന്റെ മകളാണ് കാര്‍ത്തിക.

ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. സിദ്ദിഖും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

English summary
Dulquer-Amal Neerad film shooting in US.
Please Wait while comments are loading...

Malayalam Photos

Go to : More Photos