»   » തടിയനൊപ്പം ദുല്‍ഖറും ഫഹദും

തടിയനൊപ്പം ദുല്‍ഖറും ഫഹദും

Posted By:
Subscribe to Filmibeat Malayalam
Da Thadiya
ഒരു തടിയന്റെ വരവും കാത്തിരിയ്ക്കുകയാണ് മലയാള സിനിമയെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട കാര്യമില്ല... ആഷിക് അബു അവതരിപ്പിയ്ക്കുന്ന ഡാ തടിയ എന്ന ചിത്രമാണ് റിലീസിന് മുമ്പേ വാര്‍ത്തകളില്‍ നിറയുന്നത്.

ഡിജെ ശേഖര്‍ മേനോനന്‍ തടിയനായെത്തുമ്പോള്‍ കൂടെയുള്ള നിവീന്‍ പോളി, നിവീന്‍ പോളി, ശ്രീനാഥ ബാഷി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ്.

എന്നാല്‍ ഇന്റര്‍നെറ്റിലൂടെയും മറ്റും തടിയനൊപ്പം ന്യൂജനറേഷന്‍ താരങ്ങളായ ദുല്‍ഖറും ഫഹദ് ഫാസിലിനെയും കണ്ടതോടെ പ്രേക്ഷകര്‍ക്കൊരു ചെറിയ കണ്‍ഫ്യൂഷനിലായി. യുവനിരയിലെ സൂപ്പറുകളായി മാറിയിരിക്കുന്ന ഇവരും ഇതോടെ സിനിമയിലുണ്ടോയെന്നാണ് കുറെപ്പേരെങ്കിലും കരുതിയത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞതോടെ വിശദീകരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് ദുല്‍ഖറും ഫഹദും സഹകരിച്ചിരിയ്ക്കുന്നതെന്നും ഇവര്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും ഫേസ്ബുക്കിലൂടെ ആഷിക് അബു വ്യക്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്‍ ആല്‍ബമായ എന്താണ് ഭായി എന്ന ഗാനം നേരത്തെ തന്നെ വിവാദങ്ങളിലകപ്പെട്ടിരുന്നു. എംടിവി സൗണ്ട് ട്രിപ്പിന്നിന് വേണ്ടി സ്‌നേഹ ഖാന്‍വാല്‍ക്കര്‍ തയാറാക്കിയ യേരെയുമായി എന്താണ് ഭായ്ക്ക് വലിയ സാദൃശ്യമുണ്ടെന്നായിരുന്നു ആക്ഷേപം. എന്നാലിത് ആഷിക് തന്നെ നിഷേധിയ്ക്കുകയും ചെയ്തു.

മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളോട് എതിരിട്ട് ഡിസംബര്‍ 20നാണ് തടിയനെ ആഷിക്കും കൂട്ടരും എത്തിയ്ക്കുന്നത്.

English summary
Aashiq has clarified that the presence of the young heroes is limited to the promotional posters and they are not doing any roles in the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam