»   » ദുല്‍ഖര്‍ ഡാന്‍സറല്ല, ആ വാര്‍ത്ത വ്യാജമെന്ന് തിരക്കഥാകൃത്ത്

ദുല്‍ഖര്‍ ഡാന്‍സറല്ല, ആ വാര്‍ത്ത വ്യാജമെന്ന് തിരക്കഥാകൃത്ത്

Written By:
Subscribe to Filmibeat Malayalam

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രം അമല്‍ തന്റെ പതിവ് രീതികളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഒരുക്കുന്നതെന്ന് തുടക്കം മുതല്‍ കേട്ടു.

എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ഡാന്‍സറായി എത്തുന്നു എന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത.

dulquar-shibin

എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് ഫില്‍മിബീറ്റിനോട് പറഞ്ഞു. പൃഥ്വിരാജിനെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന ചിത്രത്തിന്റെ കഥാകാരനാണ് ഷിബിന്‍. ഷിബിന്റെ ആദ്യത്തെ തിരക്കഥായാണ് ഈ അമല്‍ നീരദ് ചിത്രം.

രാജീവ് രവിയുടെ കമ്മാട്ടി പാടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ ഉടന്‍ ദുല്‍ഖര്‍ അമല്‍ നീരദ് ചിത്രത്തിലേക്ക് കടക്കും. സമീര്‍ താഹിറിന്റെ കലിയാണ് ഉടന്‍ തിയേറ്ററിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

English summary
Dulquer is not dancer in Amal Neerads next; said script writer Shibin Francis

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X