»   » 'കെഎപിഎസി'യെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍!

'കെഎപിഎസി'യെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്‌ലോ എന്ന ചിത്രത്തെ പുകഴത്തി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയത്.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം ഞാന്‍ കണ്ടു. ഗംഭീര പടമാണെന്നും അതിലെ കഥാപാത്രങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. ചാക്കോച്ചനും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയ്ക്കും ദുല്‍ഖര്‍ അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.

തിരിച്ച് വരവ്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ.

സുധീഷിന്റെ മകന്‍

കുഞ്ചാക്കോ ബോബനൊപ്പം സുധീഷിന്റെ മകന്‍ രുദ്രാക്ഷും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരപ്പിക്കുന്നുണ്ട്.

മറ്റ് കഥാപാത്രങ്ങള്‍

സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, മുകേഷ്, പാര്‍വതി രതീഷ്, സുധീഷ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സംഗീതം

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Dulquer is all praise for KPAC.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam