»   » സുരേഷ് ഗോപിയുടെ മകന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പങ്ക് ?

സുരേഷ് ഗോപിയുടെ മകന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പങ്ക് ?

Written By:
Subscribe to Filmibeat Malayalam

ഇംഗ്ലീഷ് വാക്കുകള്‍ ഇടയില്‍ കയറി വരുമെങ്കിലും ദുല്‍ഖറിന്റെ ശബ്ദം മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. എബിസിഡി, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ ദുല്‍ഖര്‍ പാട്ട് പാടിയിട്ടുമുണ്ട്. കൂതറ എന്ന ചിത്രത്തിലും അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിലും ദുല്‍ഖറാണ് കഥ പറയുന്നത്.

ഇപ്പോള്‍ വീണ്ടും ദുല്‍ഖര്‍ നരേറ്ററായിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ ശബ്ദം നല്‍കിയത്. നവാഗതനായ വിപിന്‍ദാസാണ് ചിത്രം സംവിധാനം ചെയ്തത്


സുരേഷ് ഗോപിയുടെ മകന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പങ്ക് ?

കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ദുല്‍ഖറിന്റെ ശബ്ദത്തിലൂടെയാണ്. സിനിമയുടെ റിലീസ് വരെ ഇക്കാര്യം സസ്‌പെന്‍സായിരുന്നു.


സുരേഷ് ഗോപിയുടെ മകന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പങ്ക് ?

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി നായകനായി എത്തിയ ചിത്രമാണ് മുദ്ദുഗൗ. ഭരത് എന്ന എന്‍ജിയറിങ് വിദ്യാര്‍ത്ഥിയായിട്ടാണ് ഗോകുല്‍ അഭിനയിച്ചിരിയ്ക്കുന്നത്.


സുരേഷ് ഗോപിയുടെ മകന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പങ്ക് ?

കഥയില്‍ പുതുമയൊന്നും തന്നെയില്ലെങ്കിലും അവതരണത്തിലാണ് മുദ്ദുഗൗവിന്റെ വിജയം. ഭരത്തിന്റെ പ്രണയവും മറ്റുമാണ് ഹാസ്യത്തിലൂടെ മുദ്ദുഗൗവില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.


സുരേഷ് ഗോപിയുടെ മകന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പങ്ക് ?

നിര്‍മാതാവ് വിജയ് ബാബു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നു. അര്‍ത്തന വിജയകുമാറാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ സൗബിന്‍ ഷഹീര്‍, ഹരീഷ്, ബൈജു, അബു സലീം, നീന കുറുപ്പ്, പ്രേം കുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍


English summary
Dulquer Salmaan has never been shy while lending his voice for a movie. He has sang in 'ABCD', 'Charlie' and has also narrated for the vignette Kullante Bharya in '5 Sundarikal' and 'Koothara'. The actor's latest narration venture is for Suresh Gopi's son Gokul's debut flick 'Mudhugauv'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam