»   » ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ട് വീണ്ടും: വൈറലായി ജോമോന്‍ ടി ജോണിന്റെ ചിത്രം! കാണാം

ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ട് വീണ്ടും: വൈറലായി ജോമോന്‍ ടി ജോണിന്റെ ചിത്രം! കാണാം

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചാര്‍ളി. എബിസിഡി എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ട് ഒന്നിച്ച ചിത്രമായിരുന്നു ഇത്. വ്യത്യസ്ഥ പ്രമേയവും ദുല്‍ഖറിന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ചാര്‍ളി. ചിത്രത്തില്‍ പാര്‍വ്വതിയായിരുന്നു ദുല്‍ഖറിന്റെ നായികയായി എത്തിയിരുന്നത്.

ധനുഷിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി ജെയിംസ് ബോണ്ട് നായകന്‍? പ്രതീക്ഷയോടെ ആരാധകര്‍! കാണാം


തനിക്ക് ചുറ്റുമുളവരെ സന്തോഷിപ്പിക്കുക,ജീവിതം ആഘോഷമാക്കുക എന്നീ ചിന്തകളോടെ ജീവിക്കുന്ന ചാര്‍ലി എന്ന ചെറുപ്പക്കാരനെയായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നത്. ഉണ്ണി ആറിന്റെയും മാര്‍ട്ടിന്‍ പ്രകാട്ടിന്റെയും മികച്ച തിരക്കഥയാണ് ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. ചാര്‍ലിയിലെ അഭിനയത്തിനാണ് ദുല്‍ഖറിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്.


charlie

ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമായിരുന്നു ചാര്‍ലി. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,ടോവിനോ തോമസ്,ചെമ്പന്‍ വിനോദ്, അപര്‍ണ ഗോപിനാഥ്, കല്‍പ്പന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഗോപി സൂന്ദര്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.


charlie

മൂന്നാറിലും പീരുമേടിലുമായി ഷൂട്ട് ചെയ്ത ചിത്രത്തിലെ രംഗങ്ങളെല്ലാം അതിഗംഭീരമായാണ് ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ പകര്‍ത്തിയിരുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോമോന്റെ മറ്റൊരു മികച്ച വര്‍ക്കായിരുന്നു ചാര്‍ലി. ചാര്‍ലിക്ക് ശേഷം ഈ ടീം വീണ്ടുമൊന്നിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.ജോമോന്‍ ടി ജോണ്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.


charlie

ദുല്‍ഖറും മാര്‍ട്ടിന്‍ പ്രകാട്ടും വീണ്ടും ഒന്നിക്കുന്നുവെന്ന ക്യാപ്ഷനോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ജോമോന്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍,മാര്‍ട്ടിന്‍ പ്രകാട്ട്,ജോമോന്‍ തുടങ്ങിയവരാണ് ചിത്രത്തിലുളളത്. ജോമോന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇവരുടെ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ചിത്രം വരുമ്പോള്‍ ആരാധകര്‍ അത് ആവേശത്തോടെയായിരിക്കും സ്വീകരിക്കുക.


😎


A post shared by JomonTjohn (@jomontjohn) on Apr 8, 2018 at 9:21pm PDTഅരവിന്ദന്റെ അതിഥികള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി എഷ്യാനെറ്റ്: ചിത്രം വിറ്റുപോയത് ഈ തുകയ്ക്ക്‌


പുതിയ ലുക്കില്‍ ഞെട്ടിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി: ചിത്രങ്ങള്‍ വൈറല്‍! കാണാം

English summary
dulquer-martin prakat teaming up again for a movie?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X