»   » ദുല്‍ഖറിന് നായികയായി നസ്രിയ

ദുല്‍ഖറിന് നായികയായി നസ്രിയ

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായും, ടിവി അവതാരകയായുമെല്ലാം തിളങ്ങിയ നസ്രിയ നസീം ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ്. നേരത്തേ പല ചിത്രങ്ങളിലും ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നസ്രിയ ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നേരം എന്ന ചിത്രത്തോടെയാണ് നസ്രിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമെല്ലാം നസ്രിയയ്ക്ക് കൈനിറയെ അവസരങ്ങളുണ്ട്.

മലയാളത്തില്‍ അടുത്തതായി നസ്രിയ അഭിനയിക്കാന്‍ പോകുന്ന ചിത്രം സലാലയയിലെ മൊബൈല്‍ഫോണ്‍ ആണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് നസ്രിയ അഭിനയിക്കാന്‍ പോകുന്നത്.

നവാഗത സംവിധായകനായ ശരത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശരത്തിന്റേത് തന്നെ. സെപ്റ്റംബര്‍ മാസത്തോടെ സലാലയിലെ മൊബൈല്‍ ഫോണിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ഇപ്പോള്‍ പട്ടം പോലെയെന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Nazriya Nazim

ആ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായാല്‍ സലാലയിലെ മൊബൈല്‍ ഫോണിന്റെ സെറ്റില്‍ ദുല്‍ഖറെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് സലാലയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്നത്.

English summary
Young Actress Nazriya Nazim, Dulquer Salman, Salalayile Mobile Phone, Sarath
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam