»   » ദുല്‍ഖര്‍-മാര്‍ട്ടിന്‍ ചിത്രം ന്യൂയോര്‍ക്കില്‍

ദുല്‍ഖര്‍-മാര്‍ട്ടിന്‍ ചിത്രം ന്യൂയോര്‍ക്കില്‍

Posted By:
Subscribe to Filmibeat Malayalam
Dulquer Salman
മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടറിന് ശേഷം മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കുന്ന സിനിമയുടെ ജോലികള്‍ ആരംഭിയ്ക്കുന്നു. മെഗാസ്റ്റാറിന്റെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രം ന്യൂയോര്‍ക്കിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിയ്ക്കുന്നത്. 15 ദിവസത്തെ ചിത്രീകരണമാകും ന്യൂയോര്‍ക്കിലും സമീപ്രദേശങ്ങളിലുമായി നടക്കുക. പ്രേക്ഷകര്‍ക്കൊരു വിഷ്വല്‍ ട്രീറ്റൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് മാര്‍ട്ടിനും സംഘവും ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങുന്നത്.

സെപ്റ്റംബര്‍ പകുതിയോടെ ന്യൂയോര്‍ക്കിലേക്ക് പോകാനായിരുന്നു സംഘം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിസാക്കുരുകള്‍ മൂലം ഇത് നീണ്ടുപോയി. സംവിധായകനും താരങ്ങളും അടങ്ങുന്ന സംഘം ഒക്‌ടോബര്‍ ആദ്യവാരം യാത്രതിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം രൂപേഷ് പീതാംബരന്റെ തീവ്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷമാവും മാര്‍ട്ടിന്‍ പ്രാക്കാട്ട് ചിത്രത്തിന്റെ ലൊക്കേഷനിലെത്തുക.

ദുല്‍ഖര്‍ ചിത്രത്തിന് ഇന്ത്യാന ജോണ്‍സ് എന്ന പേരിട്ടുവെന്ന വാര്‍ത്തകള്‍ മാര്‍ട്ടിന്‍ നേരത്തെ നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ അവസാനം നടക്കുന്ന ചടങ്ങില്‍ സിനിമയുടെ പേരും മറ്റ് താരനിരയും ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ പ്ലാന്‍.

സിനിമയുടെ പ്രമേയമോ മറ്റു വിവരങ്ങളോ ഒന്നും പുറത്തുവിടാന്‍ അണിയറക്കാര്‍ തയാറായിട്ടില്ല. സിനിമയെക്കുറിച്ച്് അമിത പ്രതീക്ഷകള്‍ തടയുന്നതിനാണ് ഇതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു ദുല്‍ഖറിന്റെ നാലാം ചിത്രത്തിലും പുതുമുഖതാരങ്ങള്‍ തന്നെയായായിരിക്കും സ്‌ക്രീനില്‍ നിറയുകയെന്ന സൂചനയും സംവിധായകന്‍ നല്‍കുന്നുണ്ട്.

2010ലെ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടറിലൂടെയായിരുന്നു മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ അരങ്ങേറ്റം. ഇനി മകനെ നായകനാക്കി വിജയചരിത്രം ആവര്‍ത്തിയ്ക്കുകയെന്ന വെല്ലുവിളിയാണ് സംവിധായകന്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

English summary
Martin Prakkat's next after the Mammootty-starrer 'Best Actor' has already garnered enough hype, with the megastar's son Dulquer Salmaan attached to the project,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam