»   » തലേവര മാറി, സൗബിന് പുതിയ ഭാഗ്യവുമായി പറവ പറന്നിറങ്ങി! സൗബിന്‍ ഇനി പഴയ സൗബിനല്ല...

തലേവര മാറി, സൗബിന് പുതിയ ഭാഗ്യവുമായി പറവ പറന്നിറങ്ങി! സൗബിന്‍ ഇനി പഴയ സൗബിനല്ല...

Posted By:
Subscribe to Filmibeat Malayalam

സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ കൊമേഡിയനായി മാറിയിരിക്കുകയാണ്. പറവ എന്ന യുവതാര ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് സൗബിന്‍.

നിവിനും ദുല്‍ഖറിനും കിട്ടിയ എട്ടിന്റെ പണി ഇപ്പോ മോഹന്‍ലാലിനും കിട്ടി... സൂപ്പര്‍ താരത്തിന് കൊമ്പില്ല

വില്ലന്‍ ചെയ്യാം, പക്ഷെ... നിര്‍മാതാവ് മുന്നോട്ട് വച്ച ഒരേ ഒരു ഡിമാന്‍ഡ്! എന്നിട്ട് രക്ഷപെട്ടോ?

സൂപ്പര്‍ താരങ്ങളുടെ ഓണച്ചിത്രങ്ങള്‍ക്ക് പിന്നാലെ തിയറ്ററിലെത്തിയ പറവ മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ താര ചിത്രങ്ങളെ പോലും പിന്നിലാക്കുകയും ചെയ്തു. ഇപ്പോഴിതാ പറവയ്ക്ക് പവിന്നാലെ മറ്റൊരു വലിയ ഭാഗ്യവും സൗബിനെ തേടി എത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

സൗബിന്‍ നായകനാകുന്നു

ഹാസ്യ താരമായി തിളങ്ങിയ സൗബിന്‍ നായകനായി എത്തുകയാണ്. നാവഗതനായ സക്കരിയ്യ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് സൗബിന്‍ നായകനാകുന്നത്. സംവിധാനത്തിന് പുറമേ സൗബിന്റെ മറ്റൊരു സ്വപ്‌നം കൂടെ യാഥാര്‍ത്ഥ്യമാകുകയാണ്.

ഹാപ്പി ഹവേഴ്‌സ്

ഫോര്‍ട്ട് കൊച്ചി പശ്ചാത്തലത്തില്‍ നിന്നാണ് സൗബിന്റെ പുതിയ നിര്‍മാതാക്കളും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുറത്ത് വിട്ടത് ദുല്‍ഖര്‍

പറവയില്‍ അതിഥി വേഷത്തിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ദുല്‍ഖര്‍ സല്‍മാനാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പറവയുടെ കഥ കേട്ടപ്പോള്‍ അതില്‍ ഒരു കഥാപാത്രം ചെയ്യണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങിയതാണ് ആ കഥാപാത്രം.

നൈജീരിയന്‍ താരവും

സൗബിനൊപ്പം ഒരു നൈജീരിയന്‍ താരവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാള്‍ട്ട് ഡിസ്‌നിയുടെ ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് ആഫ്രിക്ക, ടിന്‍സല്‍, എംടിവിയുടെ ഷുഗ തുടങ്ങിയ ആഫ്രിക്കന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാമുവല്‍ അബിയോളയാണ് സൗബിനൊപ്പമെത്തുന്നത്.

ഫുട്‌ബോള്‍ പ്രമേയം

സൗബിന്റെ കരിയറില്‍ നിര്‍ണമായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഫുട്‌ബോള്‍ പ്രമേയമാക്കിയുള്ളതാണ്. കോഴിക്കോടും മലപ്പുറത്തുമായിട്ടാണ് ചിത്രീകരണം. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന സുഡാനിയായാണ് റോബിന്‍സണ്‍ വേഷമിടുക.

ഷൈജു ഖാലിദ്

സുഡാനി ഫ്രം നൈജീരിയയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദ് ആണ്. കെഎല്‍ 10 പത്തിലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സക്കരിയ്യയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതം.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൗബിന്റെ ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Dulquer reveals the big surprise in Soubin's career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam