»   » സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

Posted By:
Subscribe to Filmibeat Malayalam

ഓ കാദല്‍ കണ്മണിയിലും 100 ഡെയ്‌സ് ഓഫ് ലവിലും അസ്സല്‍ ഒരു റൊമാന്റിക് ഹീറോ ആയി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത ചിത്രത്തില്‍ ഒരു ഭര്‍ത്താവായിട്ടാണ് അഭിനയിക്കുന്നത്. ഭാര്യയായി മലയാളികളുടെ പ്രിയപ്പെട്ട മലര്‍, സായി പല്ലവിയും. മറ്റൊരു കാര്യം, അടുത്ത ചിത്രത്തില്‍ സായി പല്ലവിയുടെ പേര് മലരല്ല, അഞ്ജലി എന്നാണ്.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തെ കുറിച്ച് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വായിക്കാം.

Read More: ദേ, ദുല്‍ഖറിന്റെ ബൈക്കിന് പിന്നിലിരിക്കുന്നത് സായി പല്ലവിയല്ലേ, നമ്മുടെ മലര്‍

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

സിദ്ധാര്‍ത്ഥ് എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ഒരു ന്യൂ ജനറേഷന്‍ ബാങ്കില്‍ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് സിദ്ധാര്‍ത്ഥ്.

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

അഞ്ച് വയസുമുതല്‍ 28 വയസ്സുവരെയുള്ള സിദ്ധാര്‍ത്ഥിന്റെ ജീവിതമാണ് സിനിമ. കോളേജ് ജീവിതവും അതിന് ശേഷമുള്ള ദാമ്പത്യവുമെല്ലാം സിനിമയില്‍ പറയുന്നു

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

സിദ്ധാര്‍ത്ഥിന്റെ ഭാര്യാ വേഷത്തിലാണ് സായി പല്ലവി എത്തുന്നത്. അഞ്ജലി എന്നാണ് കഥാപാത്രത്തിന്റെ പേര്.

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

സിദ്ധാര്‍ത്ഥും അഞ്ജലിയും കോളേജില്‍ ഒന്നിച്ച് പഠിക്കുമ്പോള്‍ പ്രണയത്തിലായതാണ്. ഇരുവരും വിവാഹിതരാകുന്നതും തുടര്‍ന്നുള്ള ഇവരുടെ പ്രണയ ദാമ്പത്യ ജീവിതത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

നായികയ്ക്കും നായകനും സിനിമയില്‍ തുല്യ പ്രധാന്യനാണെന്നും തിരക്കഥാകൃത്ത് പറഞ്ഞു. വിവാഹ ശേഷവും സിദ്ധാര്‍ത്ഥിന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലി തന്നെയായിരിക്കും. അതൊക്കെയാണ് ഇരുവരുടെയും പ്രണയത്തിലെ പ്രത്യേകതകളെന്നും അദ്ദേഹം പറയുന്നു

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

ചെമ്പന്‍ വിനോദ്, വിനായകന്‍, സൗഭിന്‍ ഷാഹീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

സായി ഇനി മലരല്ല, അഞ്ജലി; ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ

യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രത്തിന്റെ ദൃശ്യവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍

English summary
After playing a happily single heartthrob in Mani Ratnam's OK Kanmani and Jenuse Mohamed's 100 Days of Love, Dulquer Salmaan will be seen as a married man in Sameer Thahir's directorial. Premam actress Sai Pallavi will play his best friend and life partner. The yet-to-be-titled film's scriptwriter Rajesh Gopinadhan tells us, 'Dulquer and Sai's characters are college buddies who later get married. Their friendship and love drive the movie.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam